Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 10:41 AM IST Updated On
date_range 5 Oct 2017 10:41 AM ISTതൊഴിൽരഹിത വേതനം
text_fieldsbookmark_border
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തെ തൊഴിൽരഹിതവേതനം ഒക്ടോബർ 11, 12, 13 തീയതികളിൽ നഗരസഭ ഓഫിസിൽ വിതരണം ചെയ്യും. കൈപ്പറ്റുന്നവർ മതിയായ രേഖകളുമായി അന്നേ ദിവസം ഓഫിസിൽ നേരിട്ട് ഹാജരായി കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. റേഷൻ കാർഡ് മുൻഗണന അപേക്ഷ; തെളിവെടുപ്പ് നാളെ തിരൂരങ്ങാടി: റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താനായി തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ സമർപ്പിച്ച തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 32, 33, 34 നമ്പർ റേഷൻകടകളിലെ അപേക്ഷകരിൽനിന്ന് ആറിന് തെളിവെടുപ്പ് നടത്തും. തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫിസിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ് തെളിവെടുപ്പ്. അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ സഹിതം അന്നേദിവസം ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story