Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭക്ഷ‍്യസുരക്ഷ വകുപ്പിെൻറ മിന്നൽ പരിശോധന: നിലമ്പൂരിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു
text_fieldsbookmark_border
നിലമ്പൂര്‍: ഹോട്ടല്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍, ബേക്കറി, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തിെൻറ മിന്നല്‍ പരിശോധന. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വിവിധ സ്ഥാപനങ്ങളില്‍നിന്നായി 13,000 രൂപ പിഴ ഈടാക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷ അസി. കമീഷണര്‍ കെ. സുഗുണെൻറ നേതൃത്വത്തിലാണ് നിലമ്പൂർ ടൗണിലും ചന്തക്കുന്നിലും ബുധനാഴ്ച പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതായും പഴകിയ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നതും കണ്ടെത്തി. പഴകിയ പാല്‍ പാക്കറ്റുകളും ഭക്ഷണ സാധങ്ങളും കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് പാകം ചെയ്ത ഭക്ഷണ പദാര്‍ഥങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. വെള്ളത്തിെൻറ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള പരിശോധന റിപ്പോര്‍ട്ടും തൊഴിലാളികളുടെ ശാരീരിക ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സ്ഥാപനങ്ങളില്‍ സൂക്ഷിക്കണമെന്നത് പലരും പാലിച്ചിട്ടില്ല. ചില സ്ഥാപനങ്ങളില്‍ കാലാവധി തീര്‍ന്ന സര്‍ട്ടിഫിക്കറ്റുകളുമാണ് സൂക്ഷിച്ചിട്ടുള്ളത്. താപ നിയന്ത്രണ സംവിധാനം ഇല്ലാത്ത ഫ്രീസറുകളില്‍ മാംസം സൂക്ഷിക്കുന്നതും ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന തുറന്ന പാത്രത്തിനടുത്ത് ഇറച്ചി കഴുകി സൂക്ഷിച്ചതും കണ്ടെത്തി. ബ്രോസ്റ്റിെൻറയും തന്തൂരിയുടെയും കൂടെ കഴിക്കാന്‍ ഉപയോഗിക്കുന്ന വിനാഗിരിയില്‍ ഇട്ട കാരറ്റ്, വെള്ളരി, പച്ചമുളക് എന്നിവ പൂപ്പല്‍ ബാധിച്ചതായി കണ്ടെത്തി. കമീഷണര്‍ക്ക് പുറമെ ഭക്ഷ്യ സുരക്ഷ ഓഫിസര്‍മാരായ എസ്. ശ്യാം, കെ. ജസീല എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. ഗുണനിലവാരം ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനെതിരെയും പരിശോധനയും കര്‍ശന നടപടിയും വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പടം.1- നിലമ്പൂരില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story