Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:10 AM GMT Updated On
date_range 2017-10-04T10:40:52+05:30ലഹരിക്കെതിരെ ഹ്രസ്വചിത്രം; എം.ഇ.എസ് മമ്പാട് കോളജിന് ഒന്നാം സ്ഥാനം
text_fields--മമ്പാട്: ഗാന്ധിജയന്തി വാരാഘോഷത്തിെൻറ ഭാഗമായി പാലക്കാട് എക്സൈസ് വകുപ്പും പബ്ലിക് ഇൻഫർമേഷൻ ബ്യൂറോയും സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ മമ്പാട് എം.ഇ.എസ് കോളജിന് ഒന്നാം സ്ഥാനം. ലഹരിവർജനം വിഷയമാക്കി ഒരു മിനിറ്റ് ദൈർഘ്യമുള്ള മത്സരത്തിൽ രണ്ടാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥി മനു അൻഷിഫ് നിർമിച്ച സെൽ മോഡ് എന്ന ചിത്രത്തിനാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. പാലക്കാട് ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.എൽ.എയിൽനിന്ന് കാഷ് അവാർഡും പ്രശംസ പത്രവും മനു അൻഷിഫ് ഏറ്റുവാങ്ങി. പുതുതലമുറ മരണത്തിലേക്ക് അടുക്കുന്നതിന് ഏത് മാർഗത്തേക്കാളും അനായാസകരമാണ് ലഹരി പദാർഥങ്ങളുടെ ഉപയോഗമെന്നതാണ് ലഘുചിത്രത്തിെൻറ പ്രമേയം. ആഷിഫ് തൊണ്ടിയൻ, സൗബാൻ, അറക്കൽ ആഷിർ, ശഹബാസ് നസീം, സനു ശ്രീരാഗ്, അർജുൻ എന്നിവരാണ് ചിത്രത്തിെൻറ മറ്റ് അണിയറ പ്രവർത്തകർ. പടം:4- ഷാഫി പറമ്പിൽ എം.എൽ.എയിൽനിന്ന് മനു അൻഷിഫ് അവാർഡ് ഏറ്റുവാങ്ങുന്നു
Next Story