Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:07 AM GMT Updated On
date_range 4 Oct 2017 5:07 AM GMTഅണ്ടർ 17 ലോകകപ്പ്: ലെയ്സൻ ഓഫിസർമാരിലെ ഏക മലയാളി അബ്ദുസമദ്
text_fieldsbookmark_border
മലപ്പുറം: അണ്ടർ 17 ഫുട്ബാൾ ലോകകപ്പിലെ ടീം ലെയ്സൻ ഓഫിസർമാരുടെ (ടി.എൽ.ഒ) പട്ടികയിൽ മലപ്പുറത്തുകാരനായ ഗവേഷണ വിദ്യാർഥിയും. ഇറാഖ് ടീമിെൻറ ലെയ്സൻ ഓഫിസറായാണ് മക്കരപ്പറമ്പ് വെള്ളാട്ടുപറമ്പ് സ്വദേശി അബ്ദുസമദിനെ ഫിഫ നിയമിച്ചത്. ഏക മലയാളി ടി.എൽ.ഒ കൂടിയാണ് സമദ്. ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്കാണ് (എൽ.ഒ.സി) ലോകകപ്പിെൻറ നടത്തിപ്പ് ചുമതല. ഇതിന് കീഴിൽ 24 ലെയ്സൻ ഓഫിസർമാരാണുള്ളത്. ഓരോ ടീമിെൻറ കൂടെയും ഫിഫയുടെ പ്രതിനിധിയായി ഓരോ ടി.എൽ.ഒ ഉണ്ടാവും. ഇറാഖ് സംഘത്തിനൊപ്പം കൊൽക്കത്തയിലാണ് സമദിപ്പോൾ. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം, അലീഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു. അലീഗഢിൽ തന്നെയാണ് ഗവേഷണം. പരേതനായ കനിയാതൊടി അലവിക്കുട്ടിയുടെയും നെച്ചിക്കണ്ടൻ ഹഫ്സത്തിൻറെയും മകനാണ്. ഭാര്യ: ഫാത്തിമ സിതാര ഖാത്തൂൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story