Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 10:34 AM IST Updated On
date_range 4 Oct 2017 10:34 AM ISTകെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഉദ്യോഗസ്ഥ^യൂനിയൻ പോര് രൂക്ഷം
text_fieldsbookmark_border
കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഉദ്യോഗസ്ഥ-യൂനിയൻ പോര് രൂക്ഷം മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിലെ ഉദ്യോഗസ്ഥ-തൊഴിലാളി യൂനിയൻ പോര് രൂക്ഷമായി. ഡിപ്പോ എൻജിനീയറും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷനും (സി.ഐ.ടി.യു) തമ്മിൽ കുറേനാളായി തുടരുന്ന ശീതസമരം പാരമ്യത്തിലെത്തിയിരിക്കുകയാണ്. ചൊവ്വാഴ്ചയുണ്ടായ ചില അനിഷ്ട സംഭവങ്ങളെത്തുടർന്ന് ഡിപ്പോ എൻജിനീയർ അവധിയെടുത്ത് മടങ്ങി. വിഷയമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. യൂനിയെൻറ പ്രസിദ്ധീകരണങ്ങളും മറ്റു രേഖകളും സൂക്ഷിച്ചിരുന്ന മുറിയിൽ കഴിഞ്ഞയാഴ്ച ചാർജ്മാനെക്കൂടി ഇരുത്തിയതോടെയാണ് പുതിയ സംഭവ വികാസങ്ങളുടെ തുടക്കം. അപ്ഹോൾസ്റ്ററും ബോഡി ബിൽഡറും ഉപയോഗിക്കുന്ന മുറി കൂടിയാണിത്. ഭാരവാഹികൾ സ്ഥലത്തില്ലാത്ത സമയത്ത് യൂനിയെൻറ കടലാസുകൾ ചാക്കിൽ കെട്ടി പുറത്തിട്ടിരുന്നു. മുറിയിലുണ്ടായിരുന്ന വസ്തുക്കൾ സ്ഥലപരിമിതി മൂലം കൂട്ടിവെക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അന്ന് വൈകീട്ടുതന്നെ എല്ലാം തൽസ്ഥാനത്ത് വെച്ചെന്നുമായിരുന്നു ഡിപ്പോ എൻജിനീയറുടെ വിശദീകരണം. ഇന്നലെ ഉച്ചയോടെ സി.ഐ.ടി.യു നേതാക്കൾ ചാർജ്മാെൻറ കസേരയും മേശയും മാറ്റിയതോടെ വീണ്ടും പ്രശ്നമായി. അപ്ഹോൾസ്റ്റർ ജോലികൾ നടത്താൻ മുറിയിൽ വേണ്ട സൗകര്യമില്ലെന്നാണ് ഇതിനു കാരണമായി യൂനിയൻ പറയുന്നത്. തുടർന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസറെ പ്രതിഷേധമറിയിച്ച് ഡിപ്പോ എൻജിനീയർ ഉച്ചക്ക്് മുതൽ അവധിയെടുക്കുകയായിരുന്നു. സ്വന്തം ബോർഡും ഊരിവെച്ചാണ് ഇദ്ദേഹം പോയത്. എടപ്പാളിലെ വർക്സ് മാനേജറും അസി. മാനേജറും ഡിപ്പോയിലെത്തി ജില്ല ട്രാൻസ്പോർട്ട് ഓഫിസറുമായി വിഷയം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story