Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:07 AM GMT Updated On
date_range 2017-10-03T10:37:55+05:30നിയമസഭ ജീവനക്കാരനെകൊണ്ട് കാൽ കഴുകിച്ചെന്ന്; കണ്ണന്താനത്തിെൻറ നടപടി വിവാദത്തിൽ
text_fieldsതിരുവനന്തപുരം: ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നിയമസഭ ജീവനക്കാരനെകൊണ്ട് കാൽ കഴുകിച്ചെന്ന് ആരോപണം. ഗാന്ധിജയന്തി ദിനത്തിൽ നിയമസഭ സമുച്ചയത്തിനു മുന്നിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്താൻ ഉച്ചക്ക് 12 ഒാടെയാണ് കണ്ണന്താനമെത്തിയത്. കടുത്ത ചൂടിൽ ചുട്ടുപൊള്ളി കിടന്ന മാർബിൾ തറയിൽ ചവിട്ടിയപ്പോൾ കാൽ പൊള്ളിയതിനെ തുടർന്ന് കണ്ണന്താനം പുറത്തേക്കിറങ്ങി. തുടർന്ന് സമീപത്തുണ്ടായിരുന്ന നിയമസഭ ജീവനക്കാരനെകൊണ്ട് കാൽകഴുകിച്ചെന്നാണ് ആരോപണം. കണ്ണന്താനത്തിെൻറ കാൽ കഴുകുന്ന ചിത്രം സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചതോടെ സംഭവം വിവാദമായി. മന്ത്രിയായശേഷം ബീഫ് കഴിക്കുന്നത് സംബന്ധിച്ച കണ്ണന്താനത്തിെൻറ പ്രസ്താവന വിവാദമായിരുന്നു. ഇപ്പോൾ ഇൗ സംഭവം പുതിയ വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. മുമ്പ് നിയമസഭ സ്പീക്കറായിരുന്ന എൻ. ശക്തൻ തെൻറ ജീവനക്കാരനെകൊണ്ട് ചെരിപ്പ് അഴിപ്പിച്ചത് വിവാദമായിരുന്നു. അതിന് സമാനമായ നടപടിയായിട്ടാണ് ഇൗ സംഭവത്തെ വിലയിരുത്തുന്നത്.
Next Story