Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രചാരണം കൊഴുപ്പിക്കാൻ...

പ്രചാരണം കൊഴുപ്പിക്കാൻ നേതാക്കളുടെ പടയെത്തുന്നു

text_fields
bookmark_border
വേങ്ങര: മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ ആറിന് എൽ.ഡി.എഫ് പ്രചാരണത്തിനെത്തും. വൈകീട്ട് 4.30ന് കുന്നുംപുറം, അഞ്ചിന് പറപ്പൂർ പാലാണി, 6.30ന് ഒതുക്കുങ്ങൽ എന്നിവിടങ്ങളിൽ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും. വി.എസ്. അച്യുതാനന്ദൻ എട്ടിന് വൈകീട്ട് അഞ്ചിന് വേങ്ങരയിൽ സംസാരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബുധനാഴ്ച മുതൽ വേങ്ങരയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. യു.ഡി.എഫ് പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ, വി.എം. സുധീരൻ എന്നിവർ നാലിനും കെ.സി. വേണുഗോപാൽ എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ എന്നിവർ അഞ്ചിനും വേങ്ങരയിലുണ്ടാവും. എൻ.ഡി.എ പ്രചാരണത്തിന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി അടുത്ത ദിവസം എത്തുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story