Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 5:08 AM GMT Updated On
date_range 2017-10-02T10:38:03+05:30ഉപഹാരസമർപ്പണവും ബോധവത്കരണവും
text_fieldsഎടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്ത് ചാലിയപ്രം സ്നേഹതീരം െറസിഡൻറ്സ് അസോസിയേഷൻ ഉപഹാരസമർപ്പണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഹാജറുമ്മ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഉപഹാരം നൽകി. കുട്ടികളിലെ അമിത ഇൻറർനെറ്റ് ഉപയോഗത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തി. പ്രസിഡൻറ് മധുസൂദനൻ നടുക്കണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.പി. തങ്കം, എം. മാധവൻ, എ.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കൽ എടവണ്ണപ്പാറ: മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചു നൽകി മപ്രം ശാഖ എം.എസ്.എഫ് കമ്മിറ്റി. വാഴക്കാട് പഞ്ചായത്ത് എട്ടാം വാർഡിലാണ് സാങ്കേതിക സംവിധാനമൊരുക്കി പരിപാടി സംഘടിപ്പിച്ചത്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് വിവിധ സ്ഥലങ്ങളിൽ പ്രത്യേകം കൗണ്ടർ സ്ഥാപിച്ചിരുന്നു. നാട്ടുകാർക്ക് പുറമെ യാത്രക്കാരും ഇതര സംസ്ഥാന തൊഴിലാളികളും അവസരം പ്രയോജനപ്പെടുത്തി. ആഷിഖ് മാടത്തിങ്ങൽ, അലി ഹന്നാൻ, പി. റമീസ്, ടി.പി. ഷിഹാബുദ്ദീൻ, കെ.പി. അജ്മൽ, പി.കെ. ഫയാസ്, ഫവാദ് എന്നിവർ നേതൃത്വം തൽകി.
Next Story