Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിജയദശമി ആഘോഷിച്ചു

വിജയദശമി ആഘോഷിച്ചു

text_fields
bookmark_border
പുലാമന്തോൾ: വിജയദശമിയോടനുബന്ധിച്ച് പാലൂർ ആലഞ്ചേരി ക്ഷേത്രത്തിൽ ഗണപതി ഹോമം, സരസ്വതി പൂജ, വിദ്യാരംഭം, വാഹനപൂജ എന്നിവ നടന്നു. മേൽശാന്തി ആലുവ മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കാലിക്കറ്റ് സർവകലാശാല രസതന്ത്ര വിഭാഗം മേധാവി ഡോ. രവീന്ദ്രൻ, രാജഗോപാലൻ കുരുവമ്പലം എന്നിവർ വിദ്യാരംഭത്തിന് നേതൃത്വം നൽകി. അമ്പതിൽപരം കുട്ടികൾ അറിവി​െൻറ ആദ്യക്ഷരം കുറിക്കാനെത്തിയിരുന്നു. ആലഞ്ചേരി മൈതാനിയിൽ നൂറിലധികം വാഹനങ്ങൾക്ക് പൂജയും നടന്നു. ശേഷം ക്ഷേത്രാങ്കണത്തിൽ മലയാള സാഹിത്യത്തിലെ നവാഗതൻ പാലൂരിലെ സുരേഷ് തെക്കീട്ടിലിനെ ഡോ. രവീന്ദ്രൻ ആദരിച്ചു. ക്ഷേത്രം ഊട്ടുപുര നിർമാണത്തിനുള്ള ആദ്യ സംഭാവന സമർപ്പണം നടന്നു. പടം ആലഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് ഡോ. കെ. രവീന്ദ്രൻ, രാജഗോപാലൻ എന്നിവർ നേതൃത്വം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story