Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യനയം: സമര സംഗമം...

മദ്യനയം: സമര സംഗമം മൂന്നിന്

text_fields
bookmark_border
മലപ്പുറം: ലഹരിവിരുദ്ധ സംഘടനകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയത്തിനെതിരെ ഒക്ടോബർ മൂന്നിന് മലപ്പുറത്ത് സമര സംഗമം നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് കോട്ടപ്പടി ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. ലഹരി മാഫിയക്ക് അനുകൂല സാഹചര്യമൊരുക്കുന്ന സർക്കാർ നയങ്ങള്‍ക്കെതിരെ സമിതി സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് സംഗമം. സ്വാഗത സംഘം ചെയര്‍മാന്‍ പി. ഉബൈദുല്ല എം.എല്‍.എ, എ.കെ. മുസ്തഫ, ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുല്‍പാടന്‍, രാധാകൃഷ്ണന്‍ പുവ്വത്തിക്കല്‍, പി.എം.കെ. കാഞ്ഞിയൂര്‍, പി.പി.എ അസീസ്, പി.ടി സലാം എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story