Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആനിമേഷൻ ഫിലിം...

ആനിമേഷൻ ഫിലിം നിർമാണത്തിലും വിഷ്വൽ ഇഫക്ട്സിലും പരിശീലനം

text_fields
bookmark_border
മലപ്പുറം: സർക്കാർ സ്ഥാപനമായ സി-ഡിറ്റ്, സൈബർശ്രീ സ​െൻററിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് നൽകുന്നു. 20നും 26നും ഇടയിൽപ്രായമുള്ളവർക്ക് പങ്കെടുക്കാം. ആറുമാസമാണ് പരിശീലന കാലാവധി. ബി.എഫ്.എ/ ഏതെങ്കിലും വിഷയത്തിൽ ബിരുദം/മൂന്നു വർഷത്തെ ഡിപ്ലോമ വിജയിച്ചവർക്കും എൻജിനീയറിങ് കോഴ്സ് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 4,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരി പകർപ്പും പൂരിപ്പിച്ച അപേക്ഷയും സഹിതം cybersritraining@gmail.com വിലാസത്തിലേക്ക് ഇ-മെയിൽ അയക്കണം. വിലാസം: സൈബർശ്രീ സ​െൻറർ, സി-ഡിറ്റ്, പൂർണിമ ടി.സി.81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014. നവംബർ 10ന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങളും അപേക്ഷ ഫോറവും www.cybersri.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04712323949.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story