Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.ബി.എസ്.ഇ ജില്ല...

സി.ബി.എസ്.ഇ ജില്ല കലോത്സവം

text_fields
bookmark_border
കോട്ടക്കൽ: കലയുടെ മേളപ്പെരുക്കവുമായി മൂന്നുനാൾ നീളുന്ന ജില്ല സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാവും. 6200 വിദ്യാർഥികൾ പങ്കെടുക്കും. പത്ത് വേദികളിലായി 157 ഇനങ്ങളിലായാണ് മത്സരം. മലപ്പുറം സെൻട്രൽ സഹോദയയും സി.ബി.എസ്.ഇ സ്കൂൾ മാനേജ്മ​െൻറ്സ് അസോസിയേഷനും സംയുക്തമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. സാംസ്കാരിക ഘോഷയാത്ര വ്യാഴാഴ്ച വൈകീട്ട് പുത്തനത്താണി നഗരത്തിൽ നടന്നു. വിവിധ സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പുത്തനത്താണിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും യാത്രയിൽ അണിനിരന്നു. നിശ്ചലദൃശ്യങ്ങൾ, നാടൻകലകൾ, ബാൻഡ് വാദ്യം എന്നിവ ഘോഷയാത്രക്ക് മിഴിവേകി. കലോത്സവത്തി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 4.30ന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിക്കും. ചലച്ചിത്ര താരം സുരഭി ലക്ഷ്മി മുഖ്യാതിഥിയാവും. ഞായറാഴ്ച സമാപന സമ്മേളനത്തിൽ ജില്ല പഞ്ചാായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ജേതാക്കൾക്കുള്ള അവാർഡുകൾ സമ്മാനിക്കും. ഘോഷയാത്ര സി.ബി.എസ്.ഇ മാനേജ്മ​െൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എ. മൊയ്തീൻ കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. സഹോദയ പ്രസിഡൻറ് നൗഫൽ പുത്തൻപീടിയേക്കൽ, സി.സി. അനീഷ് കുമാർ, മജീദ് ഐഡിയൽ, പി. ജനാർദനൻ, കെ. ഉണ്ണിൻ, എം. ചേക്കു ഹാജി, പത്മകുമാർ, ഡോ. നിസാബ് എന്നിവർ നേതൃത്വം നൽകി. CAPTION ജില്ല സി.ബി.എസ്.ഇ കലോത്സവത്തി​െൻറ ഭാഗമായി പുത്തനത്താണിയിൽ നടന്ന സാംസ്കാരിക വിളംബരയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story