Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ജൂനിയർ റെഡ്ക്രോസ്...

'ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ അനുവദിക്കണം' --

text_fields
bookmark_border
മലപ്പുറം: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ മരവിപ്പിച്ച വിദ്യാഭ്യാസ വകുപ്പി​െൻറ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ്യൻ ആവശ്യപ്പെട്ടു. സ്കൂളുകളിൽ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. യോഗം സഹോദയ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സഹോദയ പ്രസിഡൻറ് എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ജൗഹർ, ട്രഷറർ ജോജി പോൾ, നിർമല ചന്ദ്രൻ, സിസ്റ്റർ അൻസില ജോർജ്, ജോബിൻ സെബാസ്റ്റ്യൻ, സി.കെ. ശശികല, ഫാദർ ജിബിൻ വഴക്കാലിയിൽ, ഡോ. എ.എം. ആൻറണി, ഡോ. എ. സൈദ്, ടിറ്റോ എം. ജോസഫ്, എസ്. സ്മിത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story