Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:38 AM IST Updated On
date_range 3 Nov 2017 10:38 AM ISTബൈക്കില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റ മദ്റസ അധ്യാപകന്‍ മരിച്ചു
text_fieldsbookmark_border
മേലാറ്റൂര്‍: ബൈക്കില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മദ്റസ അധ്യാപകന്‍ മരിച്ചു. ഒലിപ്പുഴ മനഴിയിലെ മാട്ടുമ്മത്തൊടി ഹസെൻറ മകന്‍ മുഹമ്മദാണ് (ബാപ്പുട്ടി മുസ്ലിയാര്‍ -45) മരിച്ചത്. പന്തല്ലൂർ മുടിക്കോട് മദ്റസയിലെയും പാണ്ടിക്കാട് ചെരിച്ചിയില്‍പാറ മദ്റസയിലെയും അധ്യാപകനാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴിന് പാണ്ടിക്കാട് ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന മുഹമ്മദ് മുസ്ലിയാര്‍, ബൈക്ക് കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീഴികയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പകല്‍ മൂന്നുമണിയോടെയാണ് മരിച്ചത്. മാതാവ്: ഫാത്തിമ. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ബുസ്താനാ ഷഹനാസ്, ഉസാമുദ്ദീന്‍ മുഹമ്മദ്, മിന്‍ഹാജ് അസ്ലം, മുഹമ്മദ് അഫ്‌നാന്‍. മരുമകന്‍: കോരനകത്ത് ഫൈസല്‍ (ഉച്ചാരക്കടവ്). സഹോദരങ്ങള്‍: യൂനസ്, സുഫിയന്‍, ഹഫ്‌സത്ത്, തസ്ലിമ, പരേതയായ റാഷിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story