Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗെയിൽ പദ്ധതി...

ഗെയിൽ പദ്ധതി എതിർക്കുന്നത് ഇസ്​ലാമിക തീവ്രവാദി സംഘങ്ങൾ സി.പി.എം

text_fields
bookmark_border
ഗെയിൽ പദ്ധതി എതിർക്കുന്നത് ഇസ്ലാമിക തീവ്രവാദി സംഘങ്ങൾ -സി.പി.എം കോഴിക്കോട്: ഗെയിൽ വിരുദ്ധ സമരത്തി​െൻറ മറവിൽ മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘർഷം പടർത്താനുള്ള തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. നിർദിഷ്ട കൊച്ചി ബംഗളൂരു വാതകക്കുഴൽ പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘർഷമുണ്ടാക്കിയത് മലപ്പുറം ജില്ലയിൽ നിന്നുവന്ന എസ്.ഡി.പി.ഐ, പോപുലർഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വർഗീയ തീവ്രവാദി സംഘങ്ങളാണ്. കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെകൂടെ ചേർന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. കുഴപ്പമുണ്ടായപ്പോൾ അക്രമികളായ തീവ്രവാദ സംഘടനയിൽപെട്ടവർ രക്ഷപ്പെടുകയും ഇതിൽ പങ്കാളികളായ നാട്ടുകാർ പൊലീസ് പിടിയിലാവുകയുമാണുണ്ടായത്. ഗെയിലി​െൻറ ഉദ്യോഗസ്ഥരെ മർദിച്ചവരെ പൊലീസ് കസ്റ്റഡിയിൽനിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നിൽ ഉപരോധം സൃഷ്ടിക്കാൻ ശ്രമിച്ചതും പോപുലർഫ്രണ്ട് ഉൾപ്പെടെ തീവ്രവാദസംഘങ്ങളുടെ നേതാക്കളാണെന്നും സെക്രേട്ടറിയറ്റ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story