Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:38 AM IST Updated On
date_range 3 Nov 2017 10:38 AM ISTഒാറിയേൻറഷൻ ക്ലാസ്
text_fieldsbookmark_border
നെല്ലിക്കുത്ത്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്ത ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി ഓപൺ സ്കൂൾ വിദ്യാർഥികളുടെ ഓറിയേൻറഷൻ ക്ലാസ് നവംബർ നാലിന് രാവിലെ പത്തിന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൺവെൻഷൻ മഞ്ചേരി: നാടൻകല രംഗത്തും നാടൻപാട്ട് സംഘങ്ങളിലും പ്രവർത്തിക്കുന്നവരുടെ ജില്ല കൺവെൻഷൻ ഞായറാഴ്ച രാവിലെ ഒമ്പതിന് മഞ്ചേരി സി.ഐ.ടി.യു ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ 9495453391, 9496170713. കോടതി ജീവനക്കാരനെ മർദിച്ചതായി പരാതി മഞ്ചേരി: കോടതി നടപടിയുടെ ഭാഗമായി സമന്‍സ് നടത്താനെത്തിയ ജില്ല കോടതി പ്രോസസ് സർവേയറെ മര്‍ദിച്ചതായി പരാതി. മഞ്ചേരി ജില്ല കോടതി പ്രോസസ് സർവേയര്‍ മുബശിറിനെയാണ് മർദിച്ചത്. ഇരിവേറ്റി സ്വദേശികൾക്കെതിരെ ജില്ല ജഡ്ജി എ. ബദറുദ്ദീന് ഇദ്ദേഹം പരാതി നല്‍കി. അരീക്കോട് കാവനൂര്‍ നവംബർ ഒന്നിന് വൈകീട്ട് നാലിന് ഇരിവേറ്റി പാറാട്ടുകുണ്ടിൽ രണ്ടുകേസുകളില്‍ മുനിസിഫ് കോടതി പുറപ്പെടുവിച്ച ഇന്‍ജങ്ഷന്‍ ഉത്തരവുകള്‍ നടപ്പാക്കാൻ എത്തിയതായിരുന്നു മുബശിർ. പ്രതികൾ രേഖകള്‍ ബലം പ്രയോഗിച്ച് തട്ടിയെടുത്ത ശേഷം പരിക്കേൽപിച്ചെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story