Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:36 AM IST Updated On
date_range 3 Nov 2017 10:36 AM ISTചിങ്കക്കല്ലില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നു
text_fieldsbookmark_border
കാളികാവ്: കല്ലാമൂല ചിങ്കക്കല്ല് മലവാരത്തില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നു. അപൂര്‍വ രോഗം വന്നാണ് പന്നികള്‍ കൂട്ടത്തോടെ ചാവുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മനുഷ്യരിലേക്ക് രോഗം പകരുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. വിദഗ്ധ പരിശോധന നടത്തി ആശങ്ക ദൂരീകരിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാനും ദിവസത്തിനിടെ നിരവധി കാട്ടുപന്നികളാണ് ചിങ്കക്കല്ല് നെല്ലിക്കര വനമേഖലയില്‍ ചത്തത്. വനപാലകരോട് വിവരം അറിയിച്ചാൽ കുഴിവെട്ടി മൂടും. പന്നിപ്പനിയാണോ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് നാട്ടുകാരുടെ പേടിക്ക് കാരണം. ആടുമാടുകളെ മേക്കാനും അവക്ക് തീറ്റപ്പുല്ലുകള്‍ ശേഖരിക്കാനും ആളുകള്‍ വനത്തെയാണ് ആശ്രയിക്കുന്നത്. ................................................................................................................................................................................ പടം- ചിങ്കക്കല്ലില്‍ കാട്ടുപന്നി ചത്തനിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story