Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാട്ടാന പരിപാലന ചട്ടം:...

നാട്ടാന പരിപാലന ചട്ടം: ബോധവത്കരണ ക്ലാസ്​ നാലിന്

text_fields
bookmark_border
പാലക്കാട്: നാട്ടാന പരിപാലന ചട്ടം പ്രകാരമുളള വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടാനും ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആനയുടമകൾ, ആനതൊഴിലാളികൾ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ എന്നിവർക്കായി നവംബർ നാലിന് രാവിലെ 10.30 മുതൽ വൈകീട്ട് നാലര വരെ ഒലവക്കോട് ആരണ്യഭവൻ കോംപ്ലക്സിലെ വൈൽഡ് ലൈഫ് സമ്മേളനഹാളിൽ വിദഗ്ധർ നയിക്കുന്ന ബോധവത്കരണ ക്ലാസ് നടക്കും. ഒലവക്കോട് ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ ക്ലാസ് ഉദ്ഘാടനം ചെയ്യും. ഫോൺ: 04912555521. പരിശോധകരെത്തി, ബസുകാർ തടിതപ്പി; പെരുവഴിയിലായത് വരനും സംഘവും കോട്ടായി: കല്യാണ ഓട്ടത്തിന് പോയ റൂട്ട് ബസുകൾ പരിശോധകർ വരുന്നതറിഞ്ഞ് തിരിച്ച് പോന്നു. പെരുവഴിയിലായി വരനും സംഘവും. തോലനൂരിൽനിന്ന് ബുധനാഴ്ച രാവിലെ തൃശൂർ ജില്ലയിലെ പഴയന്നൂരിലേക്ക് കല്യാണപ്പാർട്ടിയുമായി പോയ സ്വകാര്യ റൂട്ട് ബസുകളാണ് യാത്രക്കാരെ കുടുക്കിയത്. തോലനൂരിൽനിന്ന് റൂട്ട് ബസുകൾ കല്യാണ ഓട്ടത്തിന് പോയപ്പോൾ തന്നെ സ്വകാര്യ ബസുകാർ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ, അത് വകവെക്കാതെ റൂട്ട് ബസുകൾ വിവാഹപാർട്ടിയുമായി പഴയന്നൂരിലേക്ക് പോവുകയായിരുന്നു. ആലത്തൂരിൽനിന്ന് വെഹിക്കിൾ ഇൻസ്പെക്ടറും സംഘവും പരിശോധനക്ക് വരുന്നുണ്ടെന്ന് അറിഞ്ഞതോടെ റൂട്ട് ബസുകാർ ഇറക്കിവിട്ട കല്യാണപാർട്ടിക്കാരെ അറിയിക്കാതെ തിരിച്ചുപോന്നു. കല്യാണം കഴിഞ്ഞ് തിരിച്ചുപോരാൻ നോക്കിയപ്പോഴാണ് ബസില്ലെന്ന വിവരം വരനും സംഘവും അറിയുന്നത്. കൊണ്ടുവന്നാക്കിയ ബസുകാരുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്, മറ്റ് വാഹനങ്ങൾ തരപ്പെടുത്തിയാണ് ഇവർ വീടെത്തിയത്. ബസുകാരുടെ ഈ നടപടിക്കെതിരെ ഇവർ ആലത്തൂർ െവഹിക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി. സമരത്തിൽ കച്ചവടക്കാർ പങ്കെടുത്തില്ലെന്ന് ജോബി വിഭാഗം പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വനം ചെയ്ത കടയടപ്പ് സമരത്തിൽ ജില്ലയിലെ ആയിരക്കണക്കിന് കച്ചവടക്കാർ പങ്കെടുത്തില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി (ജോബി വിഭാഗം) പ്രസിഡൻറ് ജോബി വി. ചുങ്കത്ത് അറിയിച്ചു. കടകൾ തുറന്ന വ്യാപാരികളെ ജില്ല പ്രസിഡൻറ് ജോബി വി. ചുങ്കത്തി‍​െൻറയും ജനറൽ സെക്രട്ടറി പി.എം.എം. ഹബീബി​െൻറയും നേതൃത്വത്തിൽ ഭാരവാഹികൾ നേരിട്ട് സന്ദർശിച്ച് അഭിവാദ്യങ്ങൾ അർപ്പിച്ചു. ശേഷം, ജോബീസ് മാളിൽ ചേർന്ന ജില്ല പ്രവർത്തകരുടെ യോഗം ബുധനാഴ്ചയിലെ സമര പ്രതിരോധം വൻവിജയമായിരുന്നുവെന്ന് വിലയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story