Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:48 AM IST Updated On
date_range 2 Nov 2017 10:48 AM ISTകേരളപ്പിറവി ദിനത്തിൽ കളരിപ്പയറ്റ്
text_fieldsbookmark_border
തിരൂരങ്ങാടി: കളരിപ്പയറ്റിലെ വിവിധ പ്രയോഗങ്ങൾ കേരളപ്പിറവി ദിനത്തിൽ വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിൽ അരങ്ങേറി. കടത്തനാട് കെ.പി.സി.ജി.എം കളരി സംഘത്തിലെ മധുഗുരുക്കൾ പുതുപ്പണത്തിെൻറ നേതൃത്വത്തിലെ 15ഓളം അഭ്യാസികളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. മെയ്പ്പയറ്റ്, വടിപ്പയറ്റ്, വാൾപയറ്റ്, കുന്തപയറ്റ്, ഉറുമി പയറ്റ്, ചുവട്, കേൽതരിപ്പയറ്റ് എന്നീ ശ്രദ്ധേയമായ ഇനങ്ങൾ കോർത്തിണക്കിയായിരുന്നു പ്രദർശനം. തെന്നല പഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ, തിരൂരങ്ങാടി തഹസിൽദാർ ഉഷ ബിന്ദുമോൾ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിെൻറ മുറ്റത്ത് അരങ്ങേറിയ കളരിപ്പയറ്റിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story