Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:48 AM IST Updated On
date_range 2 Nov 2017 10:48 AM ISTഅന്യായ സ്ഥലമാറ്റം: ജനകീയ പ്രതിരോധം തീർക്കും ^ഉമ്മർ എം.എൽ.എ
text_fieldsbookmark_border
അന്യായ സ്ഥലമാറ്റം: ജനകീയ പ്രതിരോധം തീർക്കും -ഉമ്മർ എം.എൽ.എ മലപ്പുറം: രാഷ്ട്രീയപ്രേരിത സ്ഥലം മാറ്റങ്ങൾക്കെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയപ്രതിരോധം തീർക്കുമെന്നും ജില്ലയിലെ സുപ്രധാന വകുപ്പ് തലവൻമാരുടെ ഒഴിവുകൾ നികത്താൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും അഡ്വ. എം. ഉമ്മർ എം.എൽ.എ. സ് റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ആമിർ കോഡൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ, ജില്ല പഞ്ചായത്തംഗം സെറീന ഹസീബ്, സി. നുഹ്മാൻ ഷിബിലി, മജീദ് കാടേങ്ങൽ, സി.എച്ച്. ജലീൽ, എം.എ. മുഹമ്മദലി, കെ. അബ്്ദുൽ ബഷീർ, സി. ലക്ഷ്മണൻ, വി.പി. സമീർ, മുഹമ്മദ് പുല്ലുപറമ്പൻ, ഇ.സി. നൂറുദ്ദീൻ, പി.ഒ. സാദിഖ്, യു.പി. വാഹിദ്, എൻ.കെ. അഹ്മദ്, വി.കെ. മുനീർ റഹ്മാൻ, എ.കെ. ശരീഫ്, സലിം ആലിക്കൽ, മാട്ടി മുഹമ്മദ്, ടി.പി. ശശികുമാർ എന്നിവർ സംസാരിച്ചു. സാദിഖലി വെള്ളില, സി. മുഹമ്മദ് ശരീഫ്, സി. ചേക്കുട്ടി, സിൽജി അബ്്ദുല്ല, കെ. അബ്്ദുന്നാസർ, സജീർ പന്നിപ്പാറ, എ.പി. മുഹമ്മദ് റിയാസ്, കെ. മൊയ്തീൻ കോയ, അനിൽ കുമാർ വള്ളിക്കുന്ന്, എ.സി. റഹിം, ഗഫൂർ നിലമ്പൂർ, സാജിദ പാലേമ്പടിയൻ, ടി. മുനീറുദ്ദീൻ, മുഹമ്മദ് മുസ്തഫ, ഷാഹിദ് റഫീഖ് പൊന്നാനി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story