Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസ്​ സ്​റ്റേഷനിൽ...

പൊലീസ്​ സ്​റ്റേഷനിൽ അടിവസ്​ത്രം ധരിപ്പിച്ച്​ പാട്ടുപാടിക്കൽ: അന്വേഷണത്തിന്​ ഉത്തരവിട്ടു

text_fields
bookmark_border
താനൂർ (മലപ്പുറം): കസ്റ്റഡിയിലെടുത്ത യുവാക്കളെ അടിവസ്ത്രം ധരിപ്പിച്ച് കൈകൊട്ടി പാട്ട് പാടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. സംഭവത്തിൽ ജില്ല പൊലീസ് മേധാവി അേന്വഷണത്തിന് ഉത്തരവിട്ടു. തിരൂർ ഡിവൈ.എസ്.പി ഉല്ലാസിനാണ് അേന്വഷണ ചുമതല. താനൂർ സി.ഐ സി. അലവിയാണ് ദൃശ്യത്തിലുള്ളത്. സ്റ്റേഷനിൽനിന്നുതന്നെ പുറത്തെത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. അേതസമയം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ നടന്ന സംഭവം ഒരു വർഷം മുമ്പുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. സിനിമ റിലീസിങ് ദിവസം തിയറ്ററിൽ ബഹളംവെച്ച യുവാക്കൾ നാട്ടുകാരുമായി സംഘർഷമുണ്ടാവുകയും സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്തതോടെ പൊലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവത്രെ. ഈ സമയം ഇവർ ഉടുവസ്ത്രം അഴിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ എത്തിച്ച യുവാക്കളോട് തിയറ്ററിൽ നിങ്ങൾ എന്താണ് ചെയ്തതെന്ന് ചോദിക്കുകയും അത് വീണ്ടും ചെയ്യിപ്പിക്കുകയുമാണുണ്ടായത്. ഇൗ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ എടുത്തവരാണ് ഇത് പ്രചരിപ്പിച്ചത്. ഒരു വർഷംമുമ്പ് നടന്ന സംഭവം ഇപ്പോൾ പ്രചരിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമല്ല. സ്റ്റേഷനിലെ ഒരു ഉേദ്യാഗസ്ഥ​െൻറ ഫോണിൽനിന്ന് വിഡിയോ ചോർന്നതാണെന്നാണറിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story