Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ഞിപ്പുര^-മൂടാല്‍...

കഞ്ഞിപ്പുര^-മൂടാല്‍ ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കും ^മന്ത്രി

text_fields
bookmark_border
കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കും -മന്ത്രി കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കും -മന്ത്രി യു.ഡി.എഫ് സമരം കാപട്യമെന്ന് മലപ്പുറം: കഞ്ഞിപ്പുര---മൂടാല്‍ ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ തിരുവനന്തപുരത്ത് വാർത്തകുറിപ്പിൽ അറിയിച്ചു. ദേശീയപാത 66-​െൻറ ബദല്‍ റോഡായ ഇതി​െൻറ വീതികൂട്ടല്‍ പ്രവൃത്തി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാർ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി ഏറ്റെടുക്കുകയായിരുന്നു. പി.ഡബ്ല്യു.ഡി മാന്വല്‍ അനുസരിച്ച് ഭൂമി ലഭ്യമായശേഷം മാത്രമേ പ്രവൃത്തി ടെന്‍ഡര്‍ ചെയ്ത് കരാര്‍ വെക്കാന്‍ പാടുള്ളൂ. എന്നാല്‍, ഈ റോഡി​െൻറ കാര്യത്തില്‍ ഇതൊന്നും പാലിക്കാതെ കഴിഞ്ഞ സര്‍ക്കാറി​െൻറ അവസാന കാലത്ത് ധൃതിപിടിച്ച് ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കാനുള്ള 10 കോടി ഉള്‍പ്പെടെ 25 കോടിയായിരുന്നു ഭരണാനുമതി. എന്നാല്‍, ഇപ്പോള്‍ ഭൂമിക്ക് മാത്രമായി 40 കോടിയിലധികം രൂപ ആവശ്യമുള്ളതായി ജില്ല കലക്ടര്‍ അറിയിച്ചു. എൽ.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം 10 കോടി കൂടി ഭൂമിക്കുവേണ്ടി അധികത്തുക നല്‍കി. 23 കോടി കൂടി ആവശ്യമാണെന്നതിനാല്‍ ആ തുകയും നൽകാൻ നടപടി പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവൃത്തി ഏറ്റെടുത്ത യു.ഡി.എഫുതന്നെ പ്രതിഷേധ സമരങ്ങൾക്ക് മുതിരുന്നത് കാപട്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story