Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയതക്ക്...

ദേശീയതക്ക് അടിസ്​ഥാനമാവേണ്ടത് ചരിത്രവസ്​തുതകൾ ^കെ.ഇ.എൻ

text_fields
bookmark_border
ദേശീയതക്ക് അടിസ്ഥാനമാവേണ്ടത് ചരിത്രവസ്തുതകൾ -കെ.ഇ.എൻ ദേശീയതക്ക് അടിസ്ഥാനമാവേണ്ടത് ചരിത്രവസ്തുതകൾ -കെ.ഇ.എൻ കൊണ്ടോട്ടി: മിത്തുകളല്ല ചരിത്രത്തിലെ വസ്തുതകളാണ് ദേശീയതക്ക് അടിസ്ഥാനമാകേണ്ടതെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. മലയാളം േശ്രഷ്ഠഭാഷ ദിനത്തി​െൻറ ജില്ലതല ഉദ്ഘാടനത്തോടനുബന്ധിച്ച് 'ഭാഷയും ദേശീയതയും' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോയിൻകുട്ടി മാപ്പിളകലാ അക്കാദമി ഹാളിൽ നടന്ന മലയാളം ശ്രേഷ്ഠഭാഷ ദിനാഘോഷത്തി​െൻറ ജില്ലതല ഉദ്ഘാടനം കലക്ടർ അമിത് മീണ നിർവഹിച്ചു. ഡോ. പി. ബാലചന്ദ്രൻ കോട്ടക്കൽ, ശ്രീരാജാമണി താനൂർ, പി.വി. കോയ മുണ്ടേങ്ങര എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ല ഭരണകൂടം, ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ്, ജില്ല ലൈബ്രറി കൗൺസിൽ, നാഷനൽ സർവിസ് സ്കീം, പൊതുവിദ്യാഭ്യാസ വകുപ്പ്, മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ അക്കാദമി ചെയർമാൻ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അക്കാദമി വൈസ് ചെയർമാൻ കെ.വി. അബൂട്ടി മലയാള വന്ദനം ആലപിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. പ്രമോദ് ദാസ്, നഗരസഭ കൗൺസിലർമാരായ പി. അബ്ദുറഹ്മാൻ, യു.കെ. മമ്മദിശ, ചുക്കാൻ ബിച്ചു, കൊണ്ടോട്ടി തഹസിൽദാർ എസ്. ജയകുമാരൻ, ലൈബ്രറി കൗൺസിൽ കൊണ്ടോട്ടി താലൂക്ക് പ്രസിഡൻറ് വി. അബ്ദുൽ ഹമീദ്, അക്കാദമി സെക്രട്ടറി റസാഖ് പയേമ്പ്രാട്ട് എന്നിവർ സംസാരിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അയ്യപ്പൻ സ്വാഗതവും എൻ.എസ്.എസ് ജില്ല കോ-ഓഡിനേറ്റർ കെ.കെ. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. ഫോേട്ടാ: kdy1: കൊണ്ടോട്ടിയിൽ നടന്ന മലയാളം-േശ്രഷ്ഠഭാഷ ദിനാഘോഷത്തി​െൻറ ജില്ലതല ഉദ്ഘാടനം കലക്ടർ അമിത് മീണ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story