Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫോൺവിളി: 144 പേർക്ക്...

ഫോൺവിളി: 144 പേർക്ക് ലൈസൻസ് പോയി

text_fields
bookmark_border
മലപ്പുറം: വാഹനമോടിക്കുമ്പോൾ ഫോൺ വിളിച്ച 144 പേർക്ക് ലൈസൻസ് പോയി. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, നിലമ്പൂർ മലപ്പുറം ഓഫിസുകൾക്ക് കീഴിൽ ഒക്ടോബറിലെ കേസുകളാണിത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് 123 പേർക്കും അമിത വേഗത്തിന് 18 പേർക്കും മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് 12 പേർക്കും അമിത ഭാരം കയറ്റിയതിന് ഏഴുപേർക്കും ലൈസൻസ് നഷ്ടമായി. ട്രാഫിക് ലൈറ്റ് മറികടന്നതിന് അഞ്ചുപേരുടെ അടക്കം ആകെ 309 പേർക്കാണ് ഒക്ടോബറിൽ ലൈസൻസ് നഷ്ടമായത്. സ്ഥിരമായി നിയമലംഘനം നടത്തുന്നവരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നിരീക്ഷിച്ച് വരികയാണ്. സ്കൂൾ, കോളജ് പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കി. പൊലീസിനും ആർ.ടി.ഒക്കും കാമറ ഘടിപ്പിച്ച വാഹനം എത്തിയതോടെ പരിശോധന ഫലവത്താകുന്നതായി ആർ.ടി.ഒ കെ.എം. ഷാജി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story