Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:41 AM IST Updated On
date_range 2 Nov 2017 10:41 AM ISTസിവിൽ സ്റ്റേഷൻ പ്ലാസ്റ്റിക് രഹിതമാക്കാൻ തുണിസഞ്ചി
text_fieldsbookmark_border
മലപ്പുറം: സിവിൽ സ്റ്റേഷൻ പ്ലാസ്റ്റിക് രഹിതമാക്കുന്ന പദ്ധതിക്കായി ശുചിത്വമിഷെൻറ തുണിസഞ്ചിയെത്തുന്നു. സിവിൽ സ്റ്റേഷനിലെത്തുന്നവരിൽനിന്ന് പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ച് പകരം തുണിസഞ്ചി നൽകും. ഇതിെൻറ ഭാഗമായി സിവിൽ സ്റ്റേഷൻ ഗേറ്റിനോട് ചേർന്ന് പ്രത്യേക കേന്ദ്രം തുറക്കും. പണ്ട് പൊലീസ് എയ്ഡ് പോസ്റ്റായി പ്രവർത്തിച്ചിരുന്ന, ദീർഘനാളായി അടച്ചിട്ട ഒറ്റമുറി ഇതിനായി സൗകര്യപ്പെടുത്തി. ഏത് വകുപ്പിേൻറതാണെന്ന് അറിയാതെ പാഴായിക്കിടക്കുകയായിരുന്നു ഈ മുറി. കലക്ടറുടെ ഇടപെടലിനെ തുടർന്ന് തിങ്കളാഴ്ചയാണ് മുറി ശുചിത്വമിഷന് വിട്ടുനൽകിയത്. സിവിൽ സ്റ്റേഷനിൽ എത്തുന്നവരിൽനിന്ന് പ്ലാസ്റ്റിക് സഞ്ചി ശേഖരിച്ച് പകരം ഇവിടെനിന്ന് തുണിസഞ്ചി നൽകും. 10 രൂപയും ഇൗടാക്കും. തിരിച്ച് വരുേമ്പാൾ സഞ്ചി തിരികെ നൽകി പണം വാങ്ങാം. ആവശ്യമുള്ളവർക്ക് 10 രൂപ നൽകി സഞ്ചി സ്വന്തമാക്കാം. ഇൗ ആഴ്ച പ്രവർത്തനം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story