Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:41 AM IST Updated On
date_range 2 Nov 2017 10:41 AM ISTമീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ അവലോകനം
text_fieldsbookmark_border
കരിങ്കല്ലത്താണി: താഴേക്കോട് ഗ്രാമപഞ്ചായത്തിലെ എം.ആർ വാക്സിനേഷൻ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ആർ.സി.എച്ച് ഓഫിസർ ഡോ. രേണുക, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ജമീല എന്നിവർ ക്ലാസെടുത്തു. ഡി.പി.എച്ച്.എൻ റജിലേഖ, മെഡിക്കൽ ഓഫിസർ ഡോ. സലീന, ബ്ലോക്ക് എച്ച്.എസ്. നാരായണൻകുട്ടി, എച്ച്.ഐ വി.ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, പ്രധാനാധ്യാപകർ, പി.ടി.എ ഭാരവാഹികൾ, സ്കൂൾ മാനേജർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, അംഗൻവാടി, ആശ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ഇനിയും കുത്തിവെപ്പ് എടുക്കാത്ത വിദ്യാലയങ്ങളിൽ പി.ടി.എ വിളിച്ച് കുട്ടികൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചു. പള്ളികളിലൂടെയും മത സ്ഥാപനങ്ങളിലൂടെയും പ്രചാരണം നടത്താനും തീരുമാനമായി. എല്ലാ രക്ഷിതാക്കളും കുട്ടികൾക്ക് വാക്സിൻ നൽകാൻ മുന്നോട്ടുവരണമെന്ന് യോഗം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story