Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:41 AM IST Updated On
date_range 2 Nov 2017 10:41 AM ISTവൃക്ഷത്തൈകൾ നട്ട് കേരളപ്പിറവി ദിനാചരണം
text_fieldsbookmark_border
പടിഞ്ഞാറ്റുംമുറി: കേരളപ്പിറവി ദിനത്തിൽ പടിഞ്ഞാറ്റുംമുറി കവളപ്പാറ ഭാഗത്ത് പാതേയാരത്തും വീട്ടുവളപ്പിലുമായി 62 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് എഫ്.ഒ.എച്ച്.എസ് വിദ്യാർഥികൾ. ജില്ല സാമൂഹിക വനവത്കരണ വകുപ്പിെൻറ സഹകരണത്തോടെ സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് നടപ്പാക്കിയ '62 വർഷം 62 വൃക്ഷം' പരിപാടി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സഹീദ എലിേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് കെ.എം. ബഷീർ, പഞ്ചായത്തംഗം വി.കെ. സഫിയ, സെക്ഷൻ ഫോറസ്റ്റ് ഒാഫിസർ വിനോദ് കൃഷ്ണൻ, പ്രിൻസിപ്പൽ എ. ബഷീറുദ്ദീൻ, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ കെ. മുഹമ്മദ് റിയാസ്, അബ്ദുൽ മാലിക് എന്നിവർ സംസാരിച്ചു. Photo: mm _62tree planting കവളപ്പാറയിൽ എഫ്.ഒ.എച്ച്.എസ് എൻ.എസ്.എസ് യൂനിറ്റ് നടത്തിയ '62 വർഷം 62 വൃക്ഷം' പരിപാടി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സഹീദ എലിേക്കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story