Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:41 AM IST Updated On
date_range 2 Nov 2017 10:41 AM ISTജുനൈദ് വധം: പ്രതികളെ സഹായിച്ച അഡീഷനൽ എ.ജിയോട് രാജി ആവശ്യപ്പെട്ടു
text_fieldsbookmark_border
ജുനൈദ് വധം: പ്രതികളെ സഹായിച്ച അഡീഷനൽ എ.ജിയോട് രാജി ആവശ്യപ്പെട്ടു ചണ്ഡിഗഢ്: ഡൽഹി–മഥുര ട്രെയിനിൽ ഹിന്ദുത്വവാദികൾ 16കാരനായ ജുനൈദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗത്തിന് സഹായം നൽകിയ ഹരിയാന അഡീഷനൽ അഡ്വക്കറ്റ് ജനറലിെൻറ രാജി ആവശ്യപ്പെട്ടു. നവീൻ കൗശികിനോടാണ് അഡ്വക്കറ്റ് ജനറൽ ബൽദേവ് രാജ് മഹാജൻ രാജിവെക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, തനിക്കെതിരായ ആരോപണം എ.ജിക്ക് നൽകിയ വിശദീകരണത്തിൽ നവീൻ കൗശിക് നിഷേധിച്ചു. പ്രതികളെ മുതിർന്ന സർക്കാർ അഭിഭാഷകൻ സഹായിക്കുന്നുവെന്ന് ഫരീദാബാദ് അഡീഷനൽ സെഷൻസ് ജഡ്ജി െെവ.എസ്. റാത്തോറാണ് വെളിപ്പെടുത്തിയത്. കേസിൽ വാദം കേൾക്കവേ ഒക്ടോബർ 25ന് പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് വിചാരണ കോടതി ജഡ്ജി ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ 24, 25 തീയതികളിൽ നടന്ന വാദത്തിനിടെ രണ്ട് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള ചോദ്യങ്ങള്‍ നവീൻ കൗശിക് മുഖ്യപ്രതി നരേഷ് കുമാറിെൻറ അഭിഭാഷകര്‍ക്ക് പറഞ്ഞുകൊടുത്തെന്നാണ് ഉത്തരവിലെ പരാമർശം. മാധ്യമവാർത്തകളെ തുടർന്ന് കൗശികിനോട് വിശദീകരണം ചോദിച്ചിരുന്നുവെന്ന് മഹാജൻ പറഞ്ഞു. 'തനിക്ക് ലഭിച്ച വിശദീകരണത്തിൽ, ഫരീദാബാദിലെ കോടതിയിൽ പോയെന്നും പ്രതിഭാഗം അഭിഭാഷകന് രേഖകൾ നൽകിയെന്നും കൗശിക് സമ്മതിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ, ജുനൈദ് വധക്കേസിൽ സംസ്ഥാനം കക്ഷിയാണെന്നും അതിനാൽ കൗശിക് രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു' –മഹാജൻ പറഞ്ഞു. രാജി സ്വീകരിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഭാഗത്തെ സഹായിച്ചില്ലെന്ന് കൗശിക് പറയുന്നുണ്ടെങ്കിലും രേഖകൾ നൽകിയത് ന്യായീകരിക്കാനാവില്ലെന്ന് മഹാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story