Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:41 AM IST Updated On
date_range 2 Nov 2017 10:41 AM ISTമഞ്ചേരി നഗരസഭയിൽ തെരുവുകച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡിെൻറ വിതരണം ആരംഭിച്ചു
text_fieldsbookmark_border
മഞ്ചേരി: നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭ പരിധിയിലുള്ള തെരുവുകച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡിെൻറ വിതരണോദ്ഘാടനം ചെയർപേഴ്സൻ വി.എം. സുബൈദ നിർവഹിച്ചു. രാവിലെ 11.30ന് നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ വി.പി. ഫിറോസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിറ്റി പ്രോജക്ട് ഒാഫിസർ കെ.സി. മാധവൻ പദ്ധതി വിശദീകരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ വല്ലാഞ്ചിറ മുഹമ്മദാലി, സമീറ മുസ്തഫ, സാബിറ കുരിക്കൾ, നഗരസഭ സെക്രട്ടറി പി. പവിത്രൻ, കൗൺസിലർമാരായ എ. ഷൈനി, സക്കീന, സി.ഡി.എസ് ചെയർപേഴ്സന്മാരായ എ.പി. ഫാത്തിമ, ശാഹിന എന്നിവർ സംസാരിച്ചു. എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ ശ്രീയേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story