Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:45 AM IST Updated On
date_range 1 Nov 2017 10:45 AM ISTസംഘർഷത്തിൽ മുങ്ങി വണ്ടൂർ നഗരം
text_fieldsbookmark_border
വണ്ടൂർ: ഉപജില്ല ശാസ്ത്രോത്സവത്തിെൻറ ഉദ്‌ഘാടന ചടങ്ങിനെത്തിയ എ.പി. അനിൽകുമാർ എം.എൽ.എയെ സി.പി.എം പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് നഗരം നേരിട്ടത് മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥ. രാവിലെ നടന്ന കരിെങ്കാടി പ്രയോഗത്തിന് ശേഷം വണ്ടൂർ--മഞ്ചേരി റോഡ് പത്തു മിനിറ്റോളം ഉപരോധിച്ചശേഷമാണ് എം.എൽ.എ ശാസ്ത്രമേള ഉദ്‌ഘാടന ചടങ്ങിലേക്ക് േപായത്. ഇതോടെ സംഘർഷാവസ്ഥക്ക് അയവുവന്നെങ്കിലും പ്രകടനമായി ടൗൺ ചുറ്റി വന്ന സി.പി.എം പ്രവർത്തകരെ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. പിന്നീടാണ് നഗരത്തെ ഗതാഗതക്കുരുക്കിലമർത്തിയ സമരം അരങ്ങേറിയത്. പൊലീസ് സി.പി.എമ്മിന് കൂട്ടുനിന്നെന്നാരോപിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്നു. കുത്തിയിരുപ്പ് സമരത്തിന് പിന്തുണയർപ്പിച്ച് പ്രവർത്തകർ സ്റ്റേഷൻ കവാടം ഉപരോധിച്ചതോടെ വണ്ടൂർ-മഞ്ചേരി റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസ് നൽകിയ ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് പരിപാടിക്കെത്തിയതെന്നും എന്നാൽ സി.പി.എമ്മിന് തന്നെ തടയാനുള്ള സാഹചര്യം പൊലീസ് മനഃപൂർവം ഒരുക്കുകയായിരുന്നെന്നും ആരോപിച്ചായിരുന്നു എം.എൽ.എയുടെ പ്രതിഷേധം. മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി, ഡി.സി.സി വൈസ് പ്രസിഡൻറ് കെ.സി. കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറിമാരായ സി.കെ. മുബാറക്ക്, എൻ.എ. മുബാറക്ക്, അസീസ് ചീരാൻതൊടി എന്നിവരോടൊപ്പമാണ് എം.എൽ.എ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതേസമയം പ്രവർത്തകരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ കവാടവും മഞ്ചേരി റോഡും ഉപരോധിച്ചതോടെ വാഹനങ്ങൾ കുരുക്കിലകപ്പെട്ടു. പൊലീസ് ഇടപെട്ടെങ്കിലും പ്രവർത്തകർ പിന്മാറിയില്ല. പിന്നീട് മഞ്ചേരി റോഡിലൂടെ വാഹനങ്ങൾ വഴിതിരിച്ചു വിടുകയായിരുന്നു. ഇതിനിടെ ശാസ്ത്രമേള ഉദ്‌ഘാടനത്തിനെത്തിയ പി.വി. അബ്ദുൽ വഹാബ് എം.പി സ്റ്റേഷനിലെത്തി എം.എൽ.എയെ സന്ദർശിച്ചു. ഒരുമണിക്കൂറോളം സ്റ്റേഷനിൽ പ്രതിഷേധിച്ച എം.എൽ.എ ഒടുവിൽ പൊലീസിെൻറ അനുരഞ്ജനത്തിന് വഴങ്ങി മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം പ്രവർത്തകരോട് സമരം അവസാനിപ്പിക്കുകയാണെന്ന് പറയുകയായിരുന്നു. തുടർന്ന് പ്രവർത്തകർ വണ്ടൂർ ജങ്ഷൻ പതിനഞ്ച് മിനിറ്റോളം ഉപരോധിച്ചതും ഗതാഗത തടസ്സത്തിനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story