Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:41 AM IST Updated On
date_range 1 Nov 2017 10:41 AM ISTഎടവണ്ണപ്പാറയിൽ പിടിയിലായ ബംഗ്ലാദേശ് പൗരന്മാരുടെ റിമാൻഡ് നീട്ടി
text_fieldsbookmark_border
മലപ്പുറം: എടവണ്ണപ്പാറയിൽ രേഖകളില്ലാതെ താമസിച്ച കേസിൽ പിടിയിലായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ബംഗ്ലാദേശി പൗരന്മാരുടെ റിമാൻഡ് കാലാവധി നീട്ടി. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ നവംബർ 13 വരെയാണ് റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11.30ഒാടെയാണ് 34 പേരെ കോടതിയിൽ ഹാജരാക്കിയത്. എടവണ്ണപ്പാറയിലെ ലോഡ്ജിൽ നിന്ന് സെപ്റ്റംബർ മൂന്നിനാണ് 35 പേരെ പൊലീസ് അറസ്റ്റു ചെയ്തത്. ഇതിലൊരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ തിരൂരിൽ ചൈൽഡ് വെൽെഫയർ സമിതി മുമ്പാകെ ഹാജരാക്കി. ഇവരെ നാടുകടത്തുന്നതിന് മുന്നോടിയായി ജില്ല പൊലീസ് മേധാവിയോട് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. ഇത് ലഭ്യമാകുന്ന മുറക്ക് നടപടികൾ സ്വീകരിക്കുമെന്നാണ് അറിയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പോലെയാണ് ഇവർ ലോഡ്ജിൽ കഴിഞ്ഞിരുന്നത്. രേഖകളില്ലാതെ ഇവരെ താമസിപ്പിച്ചതിന് ലോഡ്ജുടമയും അറസ്റ്റിലായിരുന്നു. കോഴിക്കോട് ജില്ല ജയിലിൽ റിമാൻഡിലായിരുന്ന പ്രതികളെ സെപ്റ്റംബർ 19നാണ് വിയ്യൂർ സെൻട്രൽ ജയിലിേലക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story