Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:41 AM IST Updated On
date_range 1 Nov 2017 10:41 AM ISTതൊടുപറമ്പിൽ വർഗീസിന് പുരസ്കാരം
text_fieldsbookmark_border
പാലക്കാട്: രാഷ്ട്രീയ സേവാഭാരതിയുടെ സന്ത് ഈശ്വർ ഫൗണ്ടേഷൻ ദേശീയതലത്തിൽ ഏർപ്പെടുത്തിയ സന്ത് ഈശ്വർ പുരസ്കാരം കർഷക മുന്നേറ്റം മുഖ്യ സംഘാടകനും പാലക്കാട് കേന്ദ്രമായ ഗ്രാമഭാരതം ഡയറക്ടറുമായ തൊടുപറമ്പിൽ വർഗീസിന് ലഭിച്ചു. ദേശവ്യാപകമായി ഗ്രാമീണ മേഖലയിലെ സേവന പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. തൃശൂർ ജില്ലയിലെ മൂരിയാട് കർഷക സമരത്തിന് നേതൃത്വം നൽകിയത് വർഗീസാണ്. ലക്ഷം രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം. നവംബർ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story