Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:41 AM IST Updated On
date_range 1 Nov 2017 10:41 AM ISTസമ്പൂര്‍ണസംഗമം
text_fieldsbookmark_border
കല്ലേക്കാട്: ഹസനിയ്യ പൂര്‍വ വിദ്യാര്‍ഥി അല്‍ഹസനിമാരുടെ സംഘടന അല്‍ ഇഹ്‌സാന്‍ ജാമിഅ ഹസനിയ്യയില്‍ നടന്നു. കെ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ താഴെക്കോട് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹ്സിന്‍ കോയ അല്‍ഹസനി അധ്യക്ഷത വഹിച്ചു. വിജ്ഞാനം സെഷനില്‍ കൊമ്പം കെ.പി. മുഹമ്മദ് മുസ്ലിയാര്‍, എം.പി. മുസ്ത്വഫല്‍ ഫൈസി ക്ലാസെടുത്തു. ഐ.എം.കെ. ഫൈസി കല്ലൂര്‍, ഷാഫി മുസ്ലിയാര്‍ മഞ്ചേരി, ഖാലിദ് ഫൈസി, അസീസ് ഫൈസി, മൊയ്തീന്‍കുട്ടി അല്‍ഹസനി, ഉസ്മാന്‍ അല്‍ഹസനി കല്ലൂർ, ഹസൈനാര്‍ നദ്വി, ബശീര്‍ അല്‍ഹസനി കോതമംഗലം, മുഹമ്മദ് അല്‍ഹസനി, ഒ.കെ. അബ്ദുറഹ്മാന്‍ അല്‍ഹസനി എന്നിവർ പങ്കെടുത്തു. കോളനിവാസികൾ ധർണ നടത്തി കൊല്ലങ്കോട്: അംബേദ്കർ കോളനിവാസികൾ പഞ്ചായത്തിനുമുന്നിൽ എട്ട് മണിക്കൂർ ധർണ നടത്തി. പട്ടികജാതി വകുപ്പ് ജൂലൈ മാസത്തിൽ അനുവദിച്ച 92.25 ലക്ഷം രൂപയുടെ ഭവനപദ്ധതികളിൽ നാല് മാസമായി നടപടിയൊന്നും ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വിദ്യാർഥികളും വീട്ടമ്മമാരും ഉൾപ്പെടെ നൂറിലധികം കോളനിവാസികളാണ് പഞ്ചായത്തിനുമുന്നിൽ സമരം നടത്തിയത്. കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി ഓഫിസിൽനിന്ന് തുക അനുവദിക്കുന്നതിെൻറ രേഖകൾ രാഷ്ട്രീയ ഇടപെടൽ മൂലം ജില്ല ഓഫിസിൽ നടപടി വൈകുന്നതാണ് സമരത്തിനിറങ്ങാൻ കാരണമെന്ന് കോളനിവാസികൾ പറഞ്ഞു. 23 വീട് നിർമാണം,16 വീടുകൾ അറ്റകുറ്റപ്പണികൾ, 15 കക്കൂസ് എന്നിവയുടെ ഫണ്ട് വിനിയോഗമാണ് തടസ്സപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച സമരക്കാരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്ന് കൊല്ലങ്കോട് പൊലീസ് ഉറപ്പ് നൽകിയതിെൻറ അടിസ്ഥാനത്തിലാണ് വൈകീട്ട് അേഞ്ചാടെ സമരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story