Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:41 AM IST Updated On
date_range 1 Nov 2017 10:41 AM ISTഡയാലിസിസ് യൂനിറ്റിലെ യന്ത്രങ്ങളെ കുറിച്ച് പ്രസിഡൻറിന് മിണ്ടാട്ടമില്ല; പ്രതിപക്ഷം സെക്രട്ടറിയെ സമീപിച്ചു
text_fieldsbookmark_border
മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിെൻറ ഡയാലിസിസ് യൂനിറ്റിൽ നിന്ന് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ യന്ത്രങ്ങളെകുറിച്ച് നിരവധി തവണ പ്രസിഡൻറിനോട് അന്വേഷിച്ച് ഒരു മറുപടിയും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. യു.ഡി.എഫ് നേതാക്കളുടെ തേതൃത്വത്തിൽ എത്തിയ സംഘത്തോട് മറുപടി എത്രയുംവേഗം നൽകാമെന്ന ഉറപ്പിൽ സംഘം മടങ്ങി. എം.എ. ഹസീബ്, കാട്ടിൽ അലി, ടി.കെ. അബ്ദുൽ ഗഫൂർ, ഹനീഫ പാലക്കൽ, കെ.പി. ഹംസ, ടി. ശ്രീജിത്ത്, എം.പി. നൗഷാദ് എന്നിവർ നേതൃത്വം നൽകി. photo: tir mp9 മാറഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സെക്രട്ടറിയെ സന്ദർശിച്ചപ്പോൾ എം.പി ഗംഗാധരനെ പാർട്ടി മറന്നു പൊന്നാനി: പൊന്നാനി മണ്ഡലം മുൻ എം.എൽ.എയും മുൻമന്ത്രിയുമായിരുന്ന കോൺഗ്രസ് നേതാവ് എം.പി. ഗംഗാധരെൻറ ചരമനാൾ പാർട്ടി മറന്നു. എം.പി ഗംഗാധരൻ മരിച്ചിട്ട് ആറാം ചരമ വാർഷികമായിരുന്നു ചൊവ്വാഴ്ച. പൊന്നാനിയിലെ കുടിവെള്ളമടക്കം നിരവധി അടിസ്ഥാന വികസനങ്ങൾ കൊണ്ടുവന്ന ഈ നേതാവിനെ അർഹിക്കുന്ന രീതിയിൽ ചരമ വാർഷികം ആചരിക്കാൻ പോലും പൊന്നാനി മണ്ഡലം കോൺഗ്രസ് നേതാക്കൾ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story