Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:41 AM IST Updated On
date_range 1 Nov 2017 10:41 AM ISTആര്യ സുരേഷിന് സ്വീകരണം
text_fieldsbookmark_border
ചങ്ങരംകുളം: ഉത്തർപ്രദേശിലെ ഖാസിയാബാദിൽ നടന്ന ദേശീയ യോഗാസന ചാമ്പ്യൻഷിപ്പിൽ തെരഞ്ഞെടുത്ത ആര്യ സുരേഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി. ആലങ്കോട് സ്വദേശിനിയും കോക്കൂർ ടെക്നിക്കൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ് ആര്യ. നാഷണൽ യോഗ റഫറിയായി തെരഞ്ഞെടുത്ത ആലങ്കോട് സുരേഷിനും സ്വീകരണം ഒരുക്കി. വാട്സ്ആപ്പ് കൂട്ടായ്മയായ അലങ്കോട് ബ്രദേഴ്സാണ് സ്വീകരണം നൽകിയത്. ഗ്രൂപ് ചെയർമാൻ വിജയൻ ഉദ്ഘാടനം ചെയ്തു. ബാവ അധ്യക്ഷത വഹിച്ചു. കരീം, പി.ടി. കാദർ, ഹുറൈർ കൊടക്കാട്ട്, ഷർഫുദ്ദീൻ, ഉസ്മാൻ, ജബാർ, ദാസ് നിള, വിഷൺ വിനോദ് എന്നിവർ സംസാരിച്ചു. photo: tir mp10 ആര്യ സുരേഷിന് ജന്മനാട്ടിൽ നൽകിയ സ്വീകരണം കിഴിക്കരയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; ഒമ്പത് പവനും ആറായിരം രൂപയും കവര്‍ന്നു ചങ്ങരംകുളം: കിഴിക്കരയില്‍ രാത്രിയില്‍ വീട് കുത്തിത്തുറന്ന് ഒമ്പത് പവനോളം സ്വര്‍ണവും ആറായിരം രൂപയും കവര്‍ന്നു. ഒതളൂര്‍ കിഴിക്കര കുറുപ്പത്ത് വീട്ടില്‍ അബ്ദുറഹിമാെൻറ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ കവര്‍ച്ച നടന്നത്. ഉറങ്ങിയ വീട്ടമ്മയുടെ കാലിലെ പാദസരവും അലമാരയില്‍ സൂക്ഷിച്ച ആറര പവന്‍ വരുന്ന മാലയും ആറായിരം രൂപയുമാണ് കവര്‍ന്നത്. പുലര്‍ച്ച രണ്ട് മണിയോടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെയാണ് മോഷണവിവരം അറിഞ്ഞത്. വീടിന് മുകളിലെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്നാണ് സംഘം കവര്‍ച്ച നടത്തിയത്. വീട്ടുടമ നല്‍കിയ പരാതിയെ തുടര്‍ന്ന് ചങ്ങരംകുളം പൊലീസ് പരിശോധന നടത്തി. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story