Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:41 AM IST Updated On
date_range 1 Nov 2017 10:41 AM ISTനീന്തൽക്കുളത്തിലും പൊന്നു വാരി മലപ്പുറം
text_fieldsbookmark_border
മലപ്പുറം: കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാന്ദേഡിൽ സമാപിച്ച നാലാമത് നാഷനൽ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിെൻറ മെഡൽവേട്ടക്ക് നേതൃത്വം നൽകിയത് മലപ്പുറത്തുകാർ. 56 മെഡലുമായി കേരളം മൂന്നാം സ്ഥാനം നേടിയപ്പോൾ 34 എണ്ണവും ജില്ലയിൽ നിന്നുള്ള താരങ്ങളുടെ വകയായിരുന്നു. അരീക്കോട്ട് നിന്ന് മാത്രം പത്ത് പേരുണ്ടായിരുന്നു സംഘത്തിൽ. ഇവർ 21 മെഡൽ നേടി. കെ.സി. റഹീമിന് നാല് സ്വർണവും രണ്ട് വെള്ളിയും ജംഷീദ് നടുത്തൊടിക്ക് അഞ്ച് സ്വർണവും കെ.ജി നസീബിന് രണ്ട് വീതം സ്വർണവും വെള്ളിയും ലഭിച്ചു. ലുഖ്മാൻ ബാബു, ജിഷാദ്, ലാലുമോൻ, ബുഷൈർ, മുജീബ്, ആബിദ്, വി. ബുഷൈർ എന്നിവരാണ് ടീമിലുണ്ടായിരുന്ന മറ്റു അരീക്കോട് സ്വദേശികൾ. ജില്ലയുടെ ഇതര ഭാഗങ്ങളിൽ നിന്ന് ടി.പി. അബു, ജമീന, നീലൂഫർ, സി.കെ. റഹീം, റഫീഖ്, നജീബ് എന്നിവരും കേരളത്തിനായി ഇറങ്ങി. മലപ്പുറം ഇരുമ്പുഴി സ്വദേശിയായ നീലൂഫർ ടീം ഇനങ്ങളിലുൾപ്പെടെ മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി. mplrs3 neenthal നാഷനൽ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story