Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:39 AM IST Updated On
date_range 1 Nov 2017 10:39 AM ISTഭാരതീയ വിദ്യാനികേതൻ ജില്ല കലോത്സവം പെരിന്തൽമണ്ണയിൽ
text_fieldsbookmark_border
പെരിന്തൽമണ്ണ: നവംബർ 17, 18, 19 തീയതികളിൽ വള്ളുവനാട് വിദ്യാഭവനിൽ നടക്കുന്ന ഭാരതീയ വിദ്യാനികേതൻ മലപ്പുറം ജില്ല കലോത്സവത്തിന് സ്വാഗത സംഘം രൂപവത്കരിച്ചു. ജില്ലയിലെ 51 വിദ്യാലയങ്ങളിൽനിന്ന് 1500 മത്സരാർഥികൾ പങ്കെടുക്കുന്ന കലോത്സവത്തിൽ ഏഴ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. വിദ്യാനികേതൻ ജില്ല അധ്യക്ഷൻ കെ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.എം. ഗോപാലകൃഷ്ണൻ, പി.കെ. തരകൻ, കെ. ദാമോദരൻ, ലത ശശി, തങ്കം ഉണ്ണികൃഷ്ണൻ, എം. ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.എം. സുന്ദരേശനുണ്ണി, കെ.പി. വാസു മാസ്റ്റർ, കെ. ദാമോദരൻ, ലത ശശി, എം. ദേവരാജൻ (രക്ഷാധികാരികൾ), ക്യാപ്റ്റൻ രാജഗോപാൽ (ചെയർ.), തങ്കം ഉണ്ണികൃഷ്ണൻ (ജന. കൺ.), കെ. ഭാസ്കരൻ (പ്രോഗ്രാം കൺ.), പി.കെ. തരകൻ, എം. ബാലസുബ്രഹ്മണ്യൻ, സി.എം. ഗോപാലകൃഷ്ണൻ, പി. വിജയൻ (വൈസ് ചെയർ.). പരിപാടികൾ ഇന്ന് ആനമങ്ങാട് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം എ.വി. സിനി -6.30 പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം: കാദറലി െസവൻസ് ഫുട്ബാൾ ടൂർണമെൻറ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം -4.00 പെരിന്തൽമണ്ണ ഇ.എം.എസ് വിദ്യാഭ്യാസ സമുച്ചയം: ഉപജില്ല ശാസ്ത്രോത്സവം -9.00 കലക്ഷൻ ബത്ത സമ്പ്രദായം അവസാനിപ്പിക്കണം പെരിന്തൽമണ്ണ: ജില്ലയിൽ ബസ് ജീവനക്കാരുടെ കലക്ഷൻ ബത്ത സമ്പ്രദായം അവസാനിപ്പിച്ച് ശമ്പള വ്യവ്സഥ നടപ്പാക്കണമെന്നാവശ്യെപ്പട്ട് ബസ് തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല ലേബർ ഒാഫിസർക്കും ജില്ല കലക്ടർക്കും നിവേദനം നൽകി. മേഖലയിൽ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും മത്സര ഒാട്ടം ഒഴിവാക്കാനും കലക്ഷൻ ബത്ത രീതി അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ചുണ്ടിക്കാട്ടി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജാഫർ തിരൂർ, ജില്ല പ്രസിഡൻറ് അനിൽ കറുപ്പത്ത്, മാടാല മുഹമ്മദലി, കെ.ടി. ഹംസ, ഇ. മുജാവർ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story