Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 2:44 PM GMT Updated On
date_range 2017-05-28T20:14:38+05:30മലപ്പുറം വനിത കോളജിനെ ഗവ. കോളജ് ൈലബ്രറിയിൽ കുടിയിരുത്താൻ നീക്കം
text_fieldsമലപ്പുറം: ഗവ. ബോയ്സ് എച്ച്.എസ്.എസിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന ഗവ. വനിത കോളജ് മലപ്പുറം ഗവ. കോളജ് കോമ്പൗണ്ടിലേക്ക് മാറ്റാൻ നീക്കം. കോളജിെൻറ പുതുതായി പണിത ൈലബ്രറി കെട്ടിടത്തിലേക്ക് മാറ്റാനാണ് നീക്കം. പി. ഉബൈദുല്ല എം.എൽ.എയുടെ നിവേദനത്തിെൻറ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെൻറ നിർദേശപ്രകാരമാണ് വനിത കോളജ് മാറ്റുന്നത്. ഇതുസംബന്ധിച്ച ഫയൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചതായി വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫിസ് അറിയിച്ചു. അതേസമയം, വനിത കോളജിന് സ്വന്തമായി സ്ഥലം കണ്ടെത്താതെ ഗവ. കോളജ് കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയർന്നു. എ.കെ.ജി.സി.ടി ഉൾപ്പെടെ സംഘടനകൾ സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നു. രണ്ട് വർഷംമുമ്പ് ആരംഭിച്ച വനിത കോളജിന് സ്വന്തമായി കാമ്പസ് നിർമിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. മലപ്പുറം ഗവ. കോളജിന് നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വന്തമായി ൈലബ്രറി കെട്ടിടം പണിതത്. ഇതിലേക്ക് വനിത കോളജ് മാറ്റുന്നതോടെ ഗവ. കോളജിെൻറ ൈലബ്രറി കെട്ടിടം എന്നേക്കുമായി നഷ്ടമാവും. വനിത കോളജിന് ഭാവിയിൽ സ്വന്തം കാമ്പസ് എന്ന സ്വപ്നം നടക്കാതെപോവുകയും ചെയ്യും. നാക് അക്രഡിറ്റേഷൻ സമയത്ത് കോളജിെൻറ േഗ്രഡ് താഴാൻ കാരണം സ്വന്തം ലൈബ്രറി കെട്ടിടം ഇല്ലാത്തതാണ്. ഐ.എച്ച്.ആർ.ഡി കോളജ് പ്രവർത്തിക്കുന്നതും മലപ്പുറം ഗവ. കോളജ് കാമ്പസിലാണ്. ഒരു കാമ്പസിൽ ഒന്നിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കോളജുകളുടെ വികസനത്തിനും പൊതു അച്ചടക്കത്തിനും വിഘാതമാകും. ഗവ. വനിത കോളജിൽ നിലവിൽ മുന്നൂറോളം വിദ്യാർഥികളുണ്ട്. പുതിയ അധ്യയനവർഷം വിദ്യാർഥികളുടെ എണ്ണം ഇനിയും കൂടും. ഇവെര ഉൾക്കൊള്ളാനുള്ള സൗകര്യം ൈലബ്രറി കെട്ടിടത്തിലില്ല. പ്രാഥമിക ആവശ്യങ്ങൾക്കും സൗകര്യമില്ല. ഗവ. വനിത കോളജിന് സ്വന്തമായ കാമ്പസ് യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്തണമെന്ന് എ.കെ.ജി.സി.ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഡോ. എം.എസ്. അജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എസ്. സഞ്ജയ് പ്രമേയം അവതരിപ്പിച്ചു. ഡോ. ഗീതാനമ്പ്യാർ, ഡോ. മുഹമ്മദ് റഫീഖ്, എം.പി. അനിൽകുമാർ, സി.ടി. സലാഹുദ്ദീൻ, പി. ഉദയകുമാർ എന്നിവർ സംസാരിച്ചു.
Next Story