Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right90ലും ആ​വേ​ശം ചോ​രാ​തെ...

90ലും ആ​വേ​ശം ചോ​രാ​തെ മയമാക്കാ​െൻറ സൈ​ക്കി​ള്‍ സ​വാ​രി

text_fields
bookmark_border
എ​ട​ക്ക​ര: പു​തു​ത​ല​മു​റ​ക്ക്​ ആ​രോ​ഗ്യ​ത്തി​​െൻറ സ​ന്ദേ​ശം പ​ക​ര്‍ന്ന് കു​ഞ്ഞി​മു​ഹ​മ്മ​ദ് സൈ​ക്കി​ള്‍ ച​വി​ട്ടു​മ്പോ​ള്‍ പ്രാ​യ​ത്തി​​​െൻറ അ​വ​ശ​ത​ക​ള്‍ പി​ന്നോ​ട്ട​ടി​ക്കു​ന്നു. എ​ട​ക്ക​ര മേ​നോ​ന്‍പ്പൊ​ട്ടി​യി​ലെ എ​ട​പ്പ​റ്റ കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്ന മ​യ​മാ​ക്ക​യാ​ണ് 90 വ​യ​സ്സ്​ പി​ന്നി​ട്ടി​ട്ടും മു​ട​ങ്ങാ​തെ സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​ത്. വാ​ണി​യ​മ്പ​ലം വെ​ള്ള​യൂ​രി​ല്‍നി​ന്ന് 14ാം വ​യ​സ്സി​ല്‍ എ​ട​ക്ക​ര​യി​െ​ല​ത്തി​യ ഇ​ദ്ദേ​ഹം ക​ന്നു​ക​ച്ച​വ​ടം ന​ട​ത്തി​യാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്. അ​ന്ന് മു​ത​ല്‍ ഇ​ന്നു​വ​രെ​യും സൈ​ക്കി​ളി​ലാ​ണ് യാ​ത്ര. ഇ​പ്പോ​ള്‍ ദി​വ​സ​വും പ​ത്ത് കി​ലോ​മീ​റ്റ​റെ​ങ്കി​ലും യാ​ത്ര ചെ​യ്യും. വ്യാ​യാ​മ​ത്തി​നൊ​പ്പം ചെ​ല​വി​ല്ലാ​തെ യാ​ത്ര സാ​ധ്യ​മാ​കു​മെ​ന്ന​തും സൈ​ക്കി​ള്‍ക​മ്പ​ത്തി​ന് കാ​ര​ണ​മാ​യി. പ്രാ​യ​മേ​റി​യി​ട്ടും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ക്കൊ​ന്നും ത​നി​ക്കി​ല്ലെ​ന്ന് മ​യ​മാ​ക്ക പ​റ​യു​ന്നു. സൈ​ക്കി​ള്‍ സ​വാ​രി​യും കൃ​ഷി​പ്പ​ണി​ക​ളും ത​ന്നെ​യാ​ണ് ആ​രോ​ഗ്യ ര​ഹ​സ്യം. ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ട്ട​തോ​ടെ ചെ​റു​പ്പ​ക്കാ​ര്‍ ഒ​ര​ടി​പോ​ലും ന​ട​ക്കാ​ന്‍ മ​ടി​ക്കു​ന്നു. ഇ​താ​ണ് ചെ​റു​പ്പ​ത്തി​ലേ അ​വ​രെ രോ​ഗ​ങ്ങ​ള്‍ക്ക് അ​ടി​മ​ക​ളാ​ക്കു​ന്ന​ത്. അ​തി​രാ​വി​ലെ എ​ഴു​ന്നേ​റ്റ് പ്ര​ഭാ​ത ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ സൈ​ക്കി​ളി​ല്‍ ക​യ​റി എ​ട​ക്ക​ര​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ചാ​രം. വൈ​കി​ട്ടും ഇ​ത് പ​തി​വ്. ഇ​തി​നി​ട​യി​ൽ മ​ക്ക​ളു​ടെ ഭൂ​മി​യി​ൽ കൃ​ഷി​പ്പ​ണി​യും ചെ​യ്യും. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ എ​ട​ക്ക​ര ടൗ​ണി​ലൂ​ടെ ഇ​ന്നും പ്രാ​യ​ത്തെ വെ​ല്ലു​ന്ന സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്തു​ന്ന നാ​ട്ടു​കാ​രു​ടെ മ​യ​മാ​ക്ക കാ​ഴ്ച​ക്കാ​ര്‍ക്ക് അ​ദ്​​ഭ​ു​ത​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story