Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികളോടൊത്ത്...

കുട്ടികളോടൊത്ത് വൃത്തിയുള്ള നാടിനായി കോഡൂരില്‍ ഗ്രീഷ്‌മോത്സവം

text_fields
bookmark_border
മ​ല​പ്പു​റം: ‘കു​ട്ടി​ക​ളോ​ടൊ​ത്തു​കൂ​ടാം വൃ​ത്തി​യു​ള്ള ലോ​ക​മൊ​രു​ക്കാം’ സ​ന്ദേ​ശ​മു​യ​ർ​ത്തി കോ​ഡൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഗ്രീ​ഷ്‌​മോ​ത്സ​വം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ‍​െൻറ ‘എ​െൻറ മാ​ലി​ന്യം എ​െൻറ ഉ​ത്ത​ര​വാ​ദി​ത്തം’ ന​യം വി​ദ്യാ​ര്‍ഥി​ക​ളി​ലെ​ത്തി​ക്കാ​നു​ദ്ദേ​ശി​ച്ചാ​ണ് ക്യാ​മ്പ്.ത്രി​ദി​ന ക്യാ​മ്പി​ലെ ഓ​രോ ദി​വ​സ​വും ച​ക്ക, മാ​ങ്ങ, തേ​ങ്ങ തു​ട​ങ്ങി​യ പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ക. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ആ​ഭ്യ​ന്ത​രം എ​ന്നീ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് പ​രി​പാ​ടി. പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന വി​ഷ​ര​ഹി​ത ആ​ഹാ​ര രീ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പ്ലാ​സ്​​റ്റി​ക്ക് ഉ​ള്‍പ്പെ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​നു​ള്ള പ​രി​ശീ​ല​നം, മാ​ര​ക​രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം, പാ​ഴ്വ​സ്തു​ക്ക​ളു​ടെ പു​ന​രു​പ​യോ​ഗം, നാ​ട​ന്‍ക​ല​ക​ളു​ടെ അ​വ​ത​ര​ണം തു​ട​ങ്ങി​യ​വ ക്യാ​മ്പി​​െൻറ ഭാ​ഗ​മാ​ണ്.ചെ​മ്മ​ങ്ക​ട​വ് ഗ​വ. മാ​പ്പി​ള യു.​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി.​പി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ൻ​റ്​ കെ. ​ര​മാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ടി. ബ​ഷീ​ര്‍, കെ.​എം. സു​ബൈ​ര്‍, സ​ജ്‌​ന മോ​ള്‍ ആ​മി​യ​ന്‍, കെ. ​മു​ഹ​മ്മ​ദ​ലി, പി. ​അ​ഹ​മ്മ​ദ്കു​ട്ടി, പ​രി ശി​വ​ശ​ങ്ക​ന്‍, ഇ. ​ക​മ​റു​ദ്ദീ​ന്‍, പി.​പി. അ​ബ്​​ദു​ല്‍ നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ക്യാ​മ്പ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ സ​മാ​പി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story