Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2017 12:06 PM GMT Updated On
date_range 2017-05-14T17:36:08+05:30മഅ്ദിൻ ഹജ്ജ് ക്യാമ്പ് 16ന്
text_fieldsമലപ്പുറം: ഹജ്ജ്, ഉംറ തീർഥാടകർക്കായി 16ന് സ്വലാത്ത് നഗറിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ നടക്കുന്ന ക്യാമ്പ് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ കുഞ്ഞിമുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ അമിത് മീണ മുഖ്യാതിഥിയാവും. ഇബ്റാഹീം ബാഖവി മേൽമുറി, കേരള ഹജ്ജ് കമ്മിറ്റി അംഗം പ്രഫ. എ.കെ അബ്ദുൽ ഹമീദ് എന്നിവർ ക്ലാസെടുക്കും.10,000 പേർക്കുള്ള സൗകര്യം ഒരുക്കിയതായി സംഘാടകർ പറഞ്ഞു. ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ച് പ്രായോഗിക പരിശീലനവും ക്യാമ്പിലുണ്ടാവും. ഹജ്ജ് ഗൈഡ്, ത്വവാഫ്-തസ്ബീഹ് മാല, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉൾക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റും ക്യാമ്പിൽ വിതരണം ചെയ്യും. ഹജ്ജ് ക്യാമ്പിനുള്ള രജിസ്േട്രഷൻ, ഹജ്ജ് ഗൈഡ്, സർക്കാർ അറിയിപ്പുകൾ എന്നിവ www.hajcamp.com എന്ന വെബ്സൈറ്റിൽ ലഭിക്കും. പരിപാടിയുടെ നടത്തിപ്പിന് 555 അംഗ സന്നദ്ധസേനയെയും സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് മൂന്നിന് ഹാജിമാർക്കായി നടക്കുന്ന പ്രത്യേക പ്രാർഥനക്ക് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകും. മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബ്ദുൽ ജലീൽ സഖാഫി, ദുൽഫുഖാറലി സഖാഫി, ബഷീർ സഅദി, ഖാലിദ് സഖാഫി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. ഹാജിമാരുടെ സേവനത്തിനുള്ള വെബ്സൈറ്റ് ലോഞ്ചിങ് പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. സുലൈമാൻ ഫൈസി കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. അബൂബക്കർ സഖാഫി, ദുൽഫുഖാറലി സഖാഫി, ഹജ്ജ് ട്രെയിനർ പി.പി. മുജീബ് റഹ്മാൻ, ബഷീർ സഅ്ദി, ശൗക്കത്തലി സഖാഫി, അബൂബക്കർ സഖാഫി, അബ്ദുല്ല അമാനി, ഖാലിദ് സഖാഫി, ഹബീബ് സഅ്ദി എന്നിവർ സംബന്ധിച്ചു.
Next Story