Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2017 3:19 PM GMT Updated On
date_range 2017-05-13T20:49:31+05:30ഭക്ഷ്യ സുരക്ഷ ലൈസൻസ്: ഉദ്യോഗസ്ഥരെ ഫോണിൽ പരാതി അറിയിക്കാം
text_fieldsമലപ്പുറം: ഭക്ഷ്യ ഉൽപാദന, വിതരണ, വിപണന രംഗത്ത് പ്രവർത്തിക്കുന്നവർ മേയ് 31നകം ഭക്ഷ്യ സുരക്ഷ ലൈസൻസ്/ രജിസ്േട്രഷൻ അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് എടുക്കണമെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ കെ. സുഗുണൻ അറിയിച്ചു. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തതായി ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ ബന്ധപ്പെട്ട സർക്കിളിലുള്ള ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ ഫോണിൽ പരാതി അറിയിക്കണം. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അസി. കമീഷണർ അറിയിച്ചു. വ്യാപാരികൾ ഭക്ഷ്യ സുരക്ഷ വകുപ്പിെൻറ ടോൾ ഫ്രീ നമ്പർ 1800 425 1125 കടകളിൽ പ്രദർശിപ്പിക്കണം. വിവിധ മണ്ഡലങ്ങളിലുള്ള ഭക്ഷ്യ സുരക്ഷ സർക്കിൾ വിഭാഗം മേധാവിയുടെ പേരുകളും മൊബൈൽ നമ്പറും ചുവടെ. സി.എ. ജനാർദനൻ (മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്)- 8943346559, വി.പി. ഹസ്ന (കോട്ടക്കൽ)- 7593873343, കെ.വി. പ്രമിന (തവനൂർ) -7593873308, കെ.ജി. രമിത( മങ്കട) -8943346614, ഗോപിക എസ്. ലാൽ (താനൂർ) -7593873338, പി. അബ്ദുൽ റഷീദ് (തിരൂർ) - 7593873333, യു.എം. ദീപ്തി (പൊന്നാനി)- 8943346561, എം.ആർ. േഗ്രസ് (പെരിന്തൽമണ്ണ) -7593873305, എ. സരിത (വണ്ടൂർ) -7593873337, എസ്.എൽ. ലക്ഷ്മി (തിരൂരങ്ങാടി)- 8943346562, എസ്. ശ്യാം (നിലമ്പൂർ) -9656346179, ബിബി മാത്യു (മഞ്ചേരി)- 8943346560. കൂടുതൽ വിവരങ്ങൾക്ക്: അസി. ഭക്ഷ്യ സുരക്ഷ കമീഷണറുമായി ബന്ധപ്പെടാം. ഫോൺ: -8943346190, 0483-2732121.
Next Story