Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2017 3:47 PM GMT Updated On
date_range 2017-05-12T21:17:03+05:30വിനയം ജീവിതത്തിെൻറ ഭാഗമാക്കണം -^മുഹമ്മദലി ശിഹാബ്
text_fieldsകൊേണ്ടാട്ടി: വലിയ സ്ഥാനങ്ങളിലെത്തുേമ്പാൾ വിനയം ജീവിതത്തിെൻറ ഭാഗമാക്കണമെന്ന് കൊണ്ടോട്ടി മണ്ഡലത്തിെൻറ വിദ്യാഭ്യാസ ബ്രാൻഡ് അംബാസഡറും നാഗാലാൻഡിലെ ഉൗർജ വകുപ്പ് ജോയൻറ് സെക്രട്ടറിയുമായ മുഹമ്മദലി ശിഹാബ്. ‘മാധ്യമ’വും െകാച്ചി ലണ്ടൻ കോളജ് ഒാഫ് ബിസിനസ് ആൻഡ് ഫൈനാൻസും ചേർന്ന് ബിരുദ, പ്ലസ് ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സൗജന്യ വിഭ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ എന്ന നിലയിൽ ജീവിതത്തിൽ നിക്ഷേപം നടത്തേണ്ട സമയമാണിത്. എന്താകാൻ ആഗ്രഹിക്കുന്നുവോ അതായി തീരാനാണ് ശ്രമിക്കേണ്ടത്. മത്സരങ്ങളുടെ കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഇൗ സമയത്ത് നിങ്ങളുടെ കാഴ്ചപ്പാടുകളെയാണ് ഉയർത്തേണ്ടത്. ‘മാധ്യമ’ത്തിെൻറ സാമൂഹികപ്രതിബദ്ധതയാണ് ഇത്തരം പരിപാടികൾക്ക് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമം മലപ്പുറം സീനിയർ റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. എജുക്കേഷൻ ആൻഡ് കരിയർ വിദഗ്ധൻ ജെറീഷ് വയനാട് െസമിനാറിന് നേതൃത്വം നൽകി. ബിസിനസ് െഡവലപ്മെൻറ് ഒാഫിസർ സി.കെ. റഷീദ് സ്വാഗതം പറഞ്ഞു.
Next Story