Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2017 3:47 PM GMT Updated On
date_range 2017-05-12T21:17:03+05:30പൂക്കോട്ടുംപാടത്ത് സർക്കാർ കോളജ് ഈ വർഷംതന്നെ നിലമ്പൂർ മാനവേദൻ സ്കൂൾ മിനി യൂനിവേഴ്സിറ്റിയാക്കും
text_fieldsനിലമ്പൂർ: പൂക്കോട്ടുംപാടത്ത് ഈ അധ്യയനവർഷംതന്നെ സർക്കാർ കോളജ് പ്രവർത്തനം ആരംഭിക്കും. പൂക്കോട്ടുംപാടം ഗവ. എച്ച്.എസ്.എസിന് സമീപം വീട്ടിക്കുന്ന് നൂറുൽ ഇസ്ലാം മദ്റസ കെട്ടിടത്തിലാണ് താൽക്കാലികമായി കോളജ് തുടങ്ങുക. നേരത്തേ നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് തുടങ്ങാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, മാനവേദൻ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിെൻറ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ തലത്തിൽ ആലോചനയുള്ളതിനാൽ കോളജ് പൂക്കോട്ടുംപാടത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. മാനവേദൻ സ്കൂൾ മിനി യൂനിവേഴ്സിറ്റിയായി ഉയർത്തിക്കൊണ്ടുവരാൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പി.വി. അൻവർ എം.എൽ.എയെ അറിയിച്ചു. ഇതിെൻറ ഭാഗമായാണ് സ്കൂളിൽ അന്താരാഷ്ട്ര മിനി സ്റ്റേഡിയം കോംപ്ലക്സ് നിർമിക്കാൻ അനുമതിയായത്. 17.26 കോടി ഇതിന് അനുവദിച്ചിട്ടുണ്ട്. കോളജിനാവശ്യമായ സ്ഥലം കണ്ടെത്തി നൽകാൻ തയാറാണെന്ന് വ്യാപാരി സമൂഹവും ജനകീയ കമ്മിറ്റിയും അറിയിച്ചതോടെയാണ് കോളജ് പൂക്കോട്ടുംപാടത്ത് തുടങ്ങാൻ ധാരണയായത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗതീരുമാനപ്രകാരം കോളജ് തുടങ്ങാൻ ബുധനാഴ്ചതന്നെ സ്പെഷൽ ഓഫിസറെ നിയമിക്കുകയും ചെയ്തു. മങ്കട ഗവ. കോളജ് മലയാളം വിഭാഗം അസി. പ്രഫ. സി.ടി. സലാഹുദ്ദീനെയാണ് സ്പെഷൽ ഓഫിസറായി നിയമിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ ഉത്തരവിറക്കിയത്. ബുധനാഴ്ചതന്നെ സ്പെഷൽ ഓഫിസർ പൂക്കോട്ടുംപാടത്തെത്തി സ്ഥലവും സൗകര്യവും പരിശോധിച്ചു. കോളജ് തുടങ്ങുന്ന വീട്ടിക്കുന്ന് നൂറുൽ ഇസ്ലാം മദ്റസ കെട്ടിടത്തിെൻറ താഴെ നിലയിലെ രണ്ടു ക്ലാസ് മുറികളും ഒന്നാം നിലയിലെ ഹാളും കോളജിനായി ഉപയോഗിക്കും. ഹാളിൽ മൂന്ന് ക്ലാസ് മുറികൾ ക്രമീകരിക്കാനാവും. കോളജ് യാഥാർഥ്യമാവുന്നതോടെ മലയോരമേഖലയിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നതപഠനമെന്ന സ്വപ്നത്തിനാണ് നിറം പകരുക.
Next Story