Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബു​ള്ള​റ്റ് ടാ​ങ്ക​ര്‍...

ബു​ള്ള​റ്റ് ടാ​ങ്ക​ര്‍ കാ​റി​ലും ലോ​റി​യി​ലു​മി​ടി​ച്ചു

text_fields
bookmark_border
തേ​ഞ്ഞി​പ്പ​ലം: ചേ​ളാ​രി ഐ.​ഒ.​സി പ്ലാ​ൻ​റി​ലേ​ക്ക് പാ​ച​ക​വാ​ത​ക​വു​മാ​യി വ​ന്ന ബു​ള്ള​റ്റ് ടാ​ങ്ക​ര്‍ നി​ര്‍ത്തി​യി​ട്ട സ്ഥ​ല​ത്തു​നി​ന്ന് പി​റ​കോ​ട്ടു​പോ​യി മ​റ്റൊ​രു ലോ​റി​യി​ലും കാ​റി​ലു​മി​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ മ​തി​ല്‍ ത​ക​ര്‍ന്ന് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. ബു​ള്ള​റ്റ് ടാ​ങ്ക​റി​ല്‍ പാ​ച​ക​വാ​ത​കം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചോ​ര്‍ച്ച​യു​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഐ.​ഒ.​സി പ്ലാ​ൻ​റി​ന് മു​ന്നി​ലെ പാ​ര്‍ക്കി​ങ്​ ഏ​രി​യ​യി​ല്‍ നി​ര്‍ത്തി​യി​ട്ട ബു​ള്ള​റ്റ് ടാ​ങ്ക​റാ​ണ് ഡ്രൈ​വ​റി​ല്ലാ​ത്ത സ​മ​യ​ത്ത് പി​റ​കോ​ട്ടു​പോ​യി അ​പ​ക​ട​മു​ണ്ടാ​യ​ത്. ബു​ള്ള​റ്റ് ടാ​ങ്ക​റി​ടി​ച്ച കാ​ര്‍ പാ​ര്‍ക്കി​ങ്​ ഏ​രി​യ​യി​ലെ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍ത്ത് ചേ​ളാ​രി- മു​ണ്ടി​യ​ന്‍മാ​ട് റോ​ഡി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്. അ​പ​ക​ട​സ​മ​യ​ത്ത് കാ​റി​ല്‍ ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ള​പാ​യം ഒ​ഴി​വാ​യി. അ​പ​ക​ടം ചേ​ളാ​രി ഐ.​ഒ.​സി പാ​ൻ​റി​ന് സ​മീ​പ​ത്താ​യ​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story