Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2017 3:23 PM GMT Updated On
date_range 2017-05-10T20:53:13+05:30മലപ്പുറത്ത് ഓര്ഗിന്ത് മാലിന്യ സംസ്കരണകേന്ദ്രം തുടങ്ങുന്നു
text_fieldsമലപ്പുറം: ഓർഗിന്ത് അഗ്രികള്‍ച്ചര്‍ ഇന്നൊവേഷൻ മാലിന്യ സംസ്കരണകേന്ദ്രം മലപ്പുറത്ത് ആരംഭിക്കുമെന്ന് ഡയറക്ടർമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വീടുകളില്‍നിന്നും കച്ചവട സ്ഥാപനങ്ങളില്‍നിന്നും പുറന്തള്ളുന്ന ജൈവമാലിന്യം പ്രത്യേക പാത്രത്തില്‍ ശേഖരിച്ച് ജൈവ വളമാക്കി മാറ്റുന്ന പദ്ധതിക്കാണ് തുടക്കമാവുന്നത്. ഓര്ഗിന്ത് അഗ്രികള്‍ച്ചര്‍ ഇന്നൊവേഷന് മാലിന്യം സംസ്കരിക്കാനുള്ള ബിന്നുകളും എയറോബിക് കമ്പോസ്റ്റിങ് മീഡിയയും നല്‍കും. ദുര്‍ഗന്ധം പുറത്തേക്ക് വരാത്ത രീതിയിലാണ് ബിന്നുകള്‍ തയാറാക്കിയിരിക്കുന്നതെന്ന് ഇവർ പറഞ്ഞു. തിരുവനന്തപുരത്ത് വിജയപ്രദമായി നടപ്പാക്കിയ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം നഗരസഭയുമായി ചര്‍ച്ച നടത്തിയതായി എ.പി. ഖാദറലി, അബ്ദുല്‍ അസീസ്, ഒ.കെ. മുസ്തഫ, സി.എച്ച്. അബ്ദുസ്സമദ്, ഡോ. അബ്ദുറഊഫ് എന്നിവര്‍ അറിയിച്ചു.
Next Story