Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി​വി​ൽ സ്​​റ്റേ​ഷ​ൻ...

സി​വി​ൽ സ്​​റ്റേ​ഷ​ൻ എ.​ടി.​എം ഷ​ട്ട​റി​ട്ടു; പ​രാ​തി​യു​മാ​യി ജീ​വ​ന​ക്കാ​ർ

text_fields
bookmark_border
മ​ല​പ്പു​റം: ജി​ല്ല ആ​സ്​​ഥാ​ന​ത്തെ എ.​ടി.​എ​മ്മു​ക​ളി​ൽ പ​ണം നി​റ​ക്കാ​ത്ത​തി​ന്​ വ്യ​ക്​​ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​തെ എ​സ്.​ബി.​െ​എ അ​ധി​കൃ​ത​ർ. സി​വി​ൽ സ്​​റ്റേ​ഷ​നി​ലെ​യും ന​ഗ​ര​ത്തി​ലെ മ​റ്റി​ട​ങ്ങ​ളി​ലെ​യും എ​സ്.​ബി.​െ​എ എ.​ടി.​എ​മ്മു​ക​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും കാ​ലി​യാ​ണ്. സി​വി​ൽ സ​്​​റ്റേ​ഷ​നി​ൽ നി​ര​വ​ധി ജീ​വ​ന​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ബി-​മൂ​ന്ന്​ ​േബ്ലാ​ക്കി​ലെ എ.​ടി.​എം കൗ​ണ്ട​ർ ഷ​ട്ട​റി​ട്ടി​ട്ട്​ ഒ​രാ​ഴ്​​ച പി​ന്നി​ട്ടു. ഇ​തി​നെ​തി​രെ ജീ​വ​ന​ക്കാ​ർ ജി​ല്ല ക​ല​ക്​​ട​​ർ​ക്ക്​ മു​മ്പി​ൽ പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എ.​ടി.​എം എ​സ്.​ബി.​െ​എ​യി​ൽ​നി​ന്ന്​ മാ​റ്റി മ​റ്റു ബാ​ങ്കു​ക​ളെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം. പ​ണ​പ്ര​തി​സ​ന്ധി ഒ​ഴി​ഞ്ഞി​ട്ടും ജി​ല്ല ആ​സ്ഥാ​ന​ത്തെ ചെ​സ്​​റ്റു​ക​ളി​ൽ പ​ണ​ക്ക​മ്മി തു​ട​രു​ന്ന​തി​ന്​ വ്യ​ക്​​ത​മാ​യ ഉ​ത്ത​രം ബാ​ങ്ക്​ അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ ല​ഭ്യ​മ​ല്ല. നി​ല​വി​ൽ ബ്രാ​ഞ്ചു​ക​ളോ​ട്​ ചേ​ർ​ന്ന എ.​ടി.​എ​മ്മു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്നാ​ണ്​ പ​ണം നി​റ​​ക്കു​ന്ന​ത്. ബ്രാ​ഞ്ചി​​െൻറ സാ​മീ​പ്യ​മി​ല്ലാ​ത്ത എ.​ടി.​എ​മ്മു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ എ​സ്.​ബി.​െ​എ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ കൃ​ത്യ​മാ​യി പ​ണം നി​റ​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ, എ​സ്.​ബി.​െ​എ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ണം നി​റ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടും ഭൂ​രി​പ​ക്ഷം എ.​ടി.​എ​മ്മു​ക​ളും കാ​ലി​യാ​യി തു​ട​രു​ക​യാ​ണ്.
Show Full Article
TAGS:LOCAL NEWS 
Next Story