Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാ​ഗി​ൽ...

ബാ​ഗി​ൽ മ​ദ്യ​ക്കു​പ്പി: കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

text_fields
bookmark_border
തി​രൂ​ർ: ബാ​ഗി​ൽ​നി​ന്ന് മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പൊ​ന്നാ​നി ഡി​പ്പോ​യി​ലെ എം.​എ​ൻ. സു​രേ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. നേ​ര​ത്തേ ഇ​ദ്ദേ​ഹ​ത്തെ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വി​സു​ക​ളി​ൽ​നി​ന്ന് മാ​റ്റി നി​ർ​ത്തി​യി​രു​ന്നു. വി​ജി​ല​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ബം​ഗ​ളൂ​രു സ​ർ​വി​സ് ന​ട​ത്തു​ന്ന പൊ​ന്നാ​നി ഡി​പ്പോ​യി​ലെ സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സി​ൽ ക​ണ്ട​ക്​​ട​റാ​യി​രു​ന്ന സു​രേ​ഷി​ൽ​നി​ന്ന് ക​ഴി​ഞ്ഞ മാ​സം 26ന് ​ക​ൽ​പ്പ​റ്റ​യി​ലെ വി​ജി​ല​ൻ​സ് സ്ക്വാ​ഡാ​യി​രു​ന്നു മ​ദ്യ​ക്കു​പ്പി​ക​ൾ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പൊ​ന്നാ​നി​യി​ലേ​ക്ക് വ​രു​മ്പോ​ൾ ക​ൽ​പ്പ​റ്റ​യി​ൽ വെ​ച്ചാ​യി​രു​ന്നു സ്വ​കാ​ര്യ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് സ​സ്പെ​ഷ​ൻ. സാ​ധാ​ര​ണ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി വേ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും യൂ​നി​യ​ൻ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് സു​രേ​ഷി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ക​യാ​യി​രു​ന്നു. സം​ഭ​വം ഒ​തു​ക്കാ​ൻ യൂ​നി​യ​ൻ മു​ഖേ​ന നീ​ക്കം ന​ട​ക്കു​ന്ന​ത് ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​തോ​ടെ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വി​സു​ക​ളി​ൽ​നി​ന്ന് സു​രേ​ഷി​നെ മാ​റ്റി​നി​ർ​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story