Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റ​ത്തി​ന്​ എ...

മ​ല​പ്പു​റ​ത്തി​ന്​ എ ​പ്ല​സ്​

text_fields
bookmark_border
​മ​ല​പ്പു​റം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ എ ​പ്ല​സു​കാ​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ്​ നേ​ട്ട​ത്തോ​ടെ മ​ല​പ്പു​റം ജി​ല്ല മു​ന്നി​ൽ. ജി​ല്ല​യി​ൽ 80,584 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 76,985 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി. 3,640 പേ​ർ​ക്കാ​ണ്​ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ ല​ഭി​ച്ച​ത്. 95.53 ആ​ണ്​ വി​ജ​യ​ശ​ത​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം 95.83 ആ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​നം. ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം പ​ത്താം സ്ഥാ​ന​ത്താ​ണ്. മ​ല​പ്പു​റം, തി​രൂ​ര​ങ്ങാ​ടി വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളാ​ണ്​ എ ​പ്ല​സു​ക​ളി​ൽ സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​ര​ണ്ട്​ സ്ഥാ​ന​ങ്ങ​ളി​ൽ. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ്​ എ ​പ്ല​സി​ൽ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല ഒ​ന്നാ​മ​താ​കു​ന്ന​ത്. മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 27,216 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 26,568 പേ​ർ വി​ജ​യി​ച്ചു. വി​ജ​യ​ശ​ത​മാ​നം 97.62. തി​രൂ​ര​ങ്ങാ​ടി​യി​ൽ 20,611 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 19,522 പേ​രും വി​ജ​യി​ച്ചു. വി​ജ​യ​ശ​ത​മാ​നം 94.72. തി​രൂ​രി​ൽ 16,525 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 15,576 പേ​രും വി​ജ​യി​ച്ചു. 94.26 ആ​ണ്​ ശ​ത​മാ​നം. വ​ണ്ടൂ​രി​ൽ 16,232 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 15,319 പേ​രും വി​ജ​യി​ച്ചു. 94.38 ആ​ണ്​ വി​ജ​യ​ശ​ത​മാ​നം. 11 സ​ർ​ക്കാ​ർ ​ൈഹ​സ്​​കൂ​ളും മൂ​ന്ന്​ എ​യ്​​ഡ​ഡ്​ ഹൈ​സ്​​കൂ​ളും 102 അ​ൺ എ​യ്​​ഡ​ഡ്​ ഹൈ​സ്​​കൂ​ളു​ക​ളും നൂ​റ്​ ശ​ത​മാ​നം വി​ജ​യം നേ​ടി. ജി​ല്ല​യി​ൽ നാ​ല്​ ബ​ധി​ര​വി​ദ്യാ​ല​യ​ങ്ങ​ളും നൂ​റ്​ മേ​നി സ്വ​ന്ത​മാ​ക്കി. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്ക്​ ഇ​രു​ത്തി​യ ആ​ദ്യ ആ​റ്​ സ്​​കൂ​ളു​ക​ളി​ൽ നാ​ലെ​ണ്ണ​വും ജി​ല്ല​യി​ൽ നി​ന്നാ​ണ്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്ക്​ ഇ​രു​ത്തി എ​ട​രി​ക്കോ​ട്​ പി.​കെ.​എം.​എം.​എ​ച്ച്.​എ​സ്.​എ​സാ​ണ്​ ഒ​ന്നാ​മ​ത് (2,233). കൊ​ട്ടൂ​ക്ക​ര പി.​പി.​എം.​എ​ച്ച്.​എ​സ്.​എ​സാ​ണ്​ (1,283) മൂ​ന്നാം സ്ഥാ​ന​ത്ത്. പി.​പി.​ടി.​എം.​വൈ.​എ​ച്ച്. ചേ​റൂ​ർ (1,175) നാ​ലാം സ്ഥാ​ന​ത്തും കെ.​കെ.​എം.​എ​ച്ച്.​എ​സ്​ ആ​ല​ത്തി​യൂ​ർ (1,121) അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്.
Show Full Article
TAGS:LOCAL NEWS 
Next Story