Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2017 3:22 PM GMT Updated On
date_range 2017-05-04T20:52:39+05:30നാടകത്തിനായ് നാടൊരുമിച്ചു: ‘കാപൊലി’യില്‍ അണിനിരന്നത് നൂറിലധികം പേര്
text_fieldsവണ്ടൂര്‍: നാടക ചരിത്രത്തില്‍തന്നെ വേറിട്ട കാഴ്ചയായി മാറി തിരുവാലിയില്‍ നടന്ന കാപൊലി നാടകം. നൂറിലധികം കഥാപാത്രങ്ങളെ ഒറ്റവേദിയില്‍ അണിനിരത്തിയായിരുന്നു നാടകം അരങ്ങിലെത്തിയത്. ഒരുഗ്രാമത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളും വേഷമിട്ടതായിരുന്നു നാടകത്തിെൻറ പ്രത്യേകത. തിരുവാലി വട്ടപറമ്പ് ത്രിപുരാന്തക ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ നാടകം കീഴാള ജനതയുടെ ആവിഷ്കാരമായിരുന്നു. മാറ്റിനിര്‍ത്തപ്പെട്ടവരുടെ ജീവിതവും അതിജീവനവുമെല്ലാം പ്രമേയമാക്കിയുള്ള നാടകത്തിെൻറ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രമുഖ നാടക പ്രവര്‍ത്തകനായ വിജയന് തിരുവാലിയാണ്. അടിയാളൻമാരുടെ ദേവിയായ കുഞ്ഞാഞ്ചീരി തമ്പുരാട്ടിയുടെ കഥ പറയുന്ന നാടകം മികച്ച സ്ത്രീപക്ഷ സൃഷ്ടിയായും വിലയിരുത്തുന്നുണ്ട്. സവര്‍ണ മേലാളന്മാര്ക്കെതിരെ ശബ്ദമുയര്ത്തിയതുമൂലം കുലത്തില്‍ നിന്നും പുറത്താക്കിയ കുഞ്ഞാഞ്ചീരിക്ക് കുടിയിരിക്കാന്‍ ഇടം നൽകിയ മമ്പുറം സെയ്തലവി തങ്ങളുടെ ചരിത്രം മതനിരപേക്ഷതയുടെ മഹത്തായ പാരമ്പര്യത്തെ ഉദ്ഘോഷിക്കുന്നു. കീഴാളന്മാര്ക്കായി ആദ്യമായി ശബ്ദിച്ച കുഞ്ഞാഞ്ചീരിയായി വേഷമിട്ടത് വീട്ടമ്മയായ ഷിജിതയാണ്. അരങ്ങിലും അണിയറയിലുമെല്ലാം പുതുമകള്‍ ഏറെ പരീക്ഷിച്ച നാടകത്തിന് ആസ്വാദക ഹൃദയം കീഴടക്കിയാണ് കര്‍ട്ടണിട്ടത്.
Next Story